Browsing: child victims

കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ 139 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 425 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നുസൈറാത്ത് അഭയാര്‍ഥി ക്യാമ്പിന് വടക്കുപടിഞ്ഞാറുള്ള ന്യൂ ക്യാമ്പ് പ്രദേശത്തെ ജലവിതരണ കേന്ദ്രം ലക്ഷ്യമിട്ട് ഇസ്രായില്‍ സൈന്യം നടത്തിയ ആക്രമണത്തിന്റെ ഫലമായി ആറ് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെടുകയും ഏഴ് കുട്ടികള്‍ അടക്കം 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി നുസൈറാത്തിലെ അല്‍ഔദ ആശുപത്രി റിപ്പോര്‍ട്ട് ചെയ്തു.