ഗാസയിൽ ഹമാസിന്റെ കസ്റ്റഡിയിൽ ശേഷിക്കുന്ന ഇസ്രായിലി ബന്ദികളെ മോചിപ്പിക്കാൻ ഹമാസിനെ നേരിടുകയും നശിപ്പിക്കുകയും വേണമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു
Browsing: Ceasefire Talks
ഉപരോധം, വംശഹത്യ, പട്ടിണി എന്നിവയ്ക്ക് കീഴിൽ വെടിനിർത്തൽ ചർച്ചകൾ തുടരുന്നത് അർത്ഥശൂന്യമാണെന്ന് ഗാസയിലെ ഹമാസ് പ്രസ്ഥാനത്തിന്റെ തലവൻ ഖലീൽ അൽഹയ്യ പ്രസ്താവിച്ചു.
വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പ്രതികരണമായി വിദേശങ്ങളിലുള്ള ഹമാസ് നേതാക്കളെ വധിക്കുമെന്ന് ഇസ്രായില്‍ ഭീഷണി മുഴക്കി.
ഗാസയിലെ ഇസ്രായില്‍ ആക്രമണം തടയാനായി മധ്യസ്ഥര്‍ അവതരിപ്പിച്ച ഏറ്റവും പുതിയ വെടിനിര്‍ത്തല്‍ നിര്‍ദേശം സംബന്ധിച്ച് ഫലസ്തീന് വിഭാഗങ്ങളുമായുള്ള ആഭ്യന്തര കൂടിയാലോചനകള്‍ പൂര്‍ത്തിയാക്കിയതായി ഹമാസ് അറിയിച്ചു. വെടിനിര്‍ത്തല്‍ നിര്‍ദേശവുമായി ബന്ധപ്പെട്ട തങ്ങളുടെ മറുപടി മധ്യസ്ഥര്‍ക്ക് നല്‍കിയതായി ഹമാസ് പത്രക്കുറിപ്പില്‍ സ്ഥിരീകരിച്ചു. വെടിനിര്‍ത്തല്‍ നിര്‍ദേശവുമായി ബന്ധപ്പെട്ട തങ്ങളുടെ പ്രതികരണം പോസിറ്റീവ് ആണ്. വെടിനിര്‍ത്തല്‍ ചട്ടക്കൂട് നടപ്പാക്കുന്നതിനുള്ള സംവിധാനത്തെ കുറിച്ച് ഉടന്‍ തന്നെ ചര്‍ച്ചകളില്‍ ഏര്‍പ്പെടാനുള്ള ഗൗരവമായ സന്നദ്ധത ഹമാസ് വ്യക്തമാക്കി.