Browsing: arms supply

ഇറാനുമായുള്ള യുദ്ധത്തില്‍ വലിയ അളവില്‍ യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന്, ഇസ്രായിലിന് 51 കോടി ഡോളറിന്റെ ബോംബ് ഗൈഡിംഗ് ഉപകരണങ്ങളും അനുബന്ധ പിന്തുണയും വില്‍ക്കാന്‍ അമേരിക്ക അംഗീകാരം നല്‍കി. അതിര്‍ത്തികള്‍, നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍, ജനവാസ കേന്ദ്രങ്ങള്‍ എന്നിവയെ പ്രതിരോധിക്കാനുള്ള ശേഷി മെച്ചപ്പെടുത്തുന്നതിലൂടെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ ഭീഷണികളെ നേരിടാനുള്ള ഇസ്രായിലിന്റെ കഴിവ് നിര്‍ദിഷ്ട ആയുധ വില്‍പന വര്‍ധിപ്പിക്കുമെന്ന് യു.എസ് പ്രതിരോധ സുരക്ഷാ സഹകരണ ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു.