Browsing: Anti-Tank Missile

ഉത്തര ഗാസയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെടുകയും ഒരു ഓഫീസര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. എല്ലാവരും 401 -ാം കവചിത ബ്രിഗേഡിനു കീഴിലെ 52-ാം ബറ്റാലിയനില്‍ സേവനമനുഷ്ഠിക്കുന്നവരാണ്. വടക്കന്‍ ഗാസയിലെ ജബാലിയയില്‍ സൈനികരുണ്ടായിരുന്ന ടാങ്കിനു നേരെ ടാങ്ക് വിരുദ്ധ മിസൈല്‍ ഉപയോഗിച്ച് ഹമാസ് പോരാളികള്‍ ആക്രമണം നടത്തുകയായിരുന്നെന്ന് ഇസ്രായിലി സൈന്യത്തിന്റെ പ്രാഥമിക അന്വേഷണം വ്യക്തമാക്കുന്നതായി ടൈംസ് ഓഫ് ഇസ്രായില്‍ റിപ്പോര്‍ട്ട് ചെയ്തു.