Browsing: Abdurahiman Bafaqi thangal

ഒരു ദിവസം എം.കെ.ഹാജി വീട്ടിൽ വരുമ്പോൾ ഉപ്പ എന്തോ കാര്യമായ ആലോചനയിലാണ്. ഹാജി ചോദിച്ചു എന്താണ് തങ്ങളെ പ്രശ്നം. എം..ഇ.എസുമായുള്ള ബന്ധം വേർപ്പെടുത്താൻ സമസ്ത ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉപ്പ പറഞ്ഞു. എം.കെ.ഹാജി എന്നോട് ഒരു പേപ്പർ എടുത്തു കൊണ്ടുവരാൻ പറഞ്ഞു. ഞാൻ എന്റെ നോട്ട്ബുക്കിൽനിന്ന് പേപ്പർ പറിച്ച് കൊടുത്തു. ഹാജി സാഹിബ് കുറിപ്പ് എഴുതി ബാഫഖി തങ്ങൾക്ക് കൊടുത്തു. ഉപ്പ ചരിത്ര പ്രസിദ്ധമായ ആ പ്രസ്താവനക്ക് താഴെ ഒപ്പിട്ടു. അടുത്ത ദിവസം അത് പത്രങ്ങൾക്ക് വലിയ വാർത്തയായിരുന്നു.