ലോകമെമ്പാടുമുള്ള നിര്‍ധനര്‍ക്കും പട്ടിണിപ്പാവങ്ങള്‍ക്കും 100 കോടി ഭക്ഷണപ്പൊതി നല്‍കാനായി 2022 റമദാനില്‍ ആരംഭിച്ച മാനുഷിക പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയതായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം അറിയിച്ചു. മൂന്ന് വര്‍ഷം മുമ്പ് ആഗോളതലത്തില്‍ നിര്‍ധനര്‍ക്ക് 100 കോടി പൊതി ഭക്ഷണം വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഞങ്ങള്‍ ഒരു മാനുഷിക പദ്ധതി ആരംഭിച്ചു. 65 രാജ്യങ്ങളിലായി 100 കോടി പൊതി ഭക്ഷണം വിതരണം ചെയ്തുകൊണ്ട് ഈ മാസം പദ്ധതി അതിന്റെ ലക്ഷ്യം പൂര്‍ണമായും കൈവരിച്ചു. അടുത്ത വര്‍ഷം 26 കോടി ഭക്ഷണം കൂടി വിതരണം ചെയ്യും – ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. വരും വര്‍ഷങ്ങളില്‍ ഭക്ഷ്യസഹായം തുടര്‍ച്ചയായി നല്‍കുന്നത് ഉറപ്പാക്കാന്‍ സുസ്ഥിര റിയല്‍ എസ്റ്റേറ്റ് വഖഫുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. 2020 ലും 2021 ലും യഥാക്രമം നടപ്പാക്കിയ പത്തു ലക്ഷം ഭക്ഷണപ്പൊതി, പത്തു കോടി ഭക്ഷണപ്പൊതി കാമ്പെയ്നുകളുടെ വിജയത്തെ അടിസ്ഥാനമാക്കിയാണ് 100 കോടി ഭക്ഷണപ്പൊതി സംരംഭം ആസൂത്രണം ചെയ്തത്.
Sunday, March 29
Breaking:
- ഗാസ ചെക്ക്പോസ്റ്റുകളില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങള്‍; ആറ് പേര് കൊല്ലപ്പെട്ടു
- പ്രവാസി വനിതയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച പ്രതിക്ക് വധശിക്ഷ നടപ്പാക്കി
- കാരുണ്യ വീഥിയിലെ സൗമ്യസാന്നിധ്യം; കബീർ കൊണ്ടോട്ടിക്ക് ദമ്മാമിന്റെ സ്മരണാഞ്ജലി
- യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥ അവസാനിച്ചു, സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങുന്നതായി അധികൃതർ
- മണൽക്കാട്ടിലെ വിജയഗാഥയിൽനിന്ന് താനൂരിന്റെ പോരാട്ടത്തിലേക്ക്: മുഹമ്മദ് സമീർ എന്ന പ്രവാസി കരുത്ത്


