മാഡ്രിഡ്- ബാഴ്സലോണയുടെ ഇതിഹാസങ്ങൾ അണിഞ്ഞ പത്താം നമ്പർ ജെയ്സി ഇനി ലെമയിൻ യമാലിനു സ്വന്തം. ഫുട്ബോളിന്റെ ഇതിഹാസങ്ങൾ ആയ ലയണൽ മെസ്സിയും റൊണാൾഡീയോയും അണിഞ്ഞ ആ പത്താം നമ്പർ ജേഴ്സിയാണ് 18 കാരനായ യമാൽ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ന് വൈകിട്ടാണ് ബാഴ്സയുടെ ക്ലബ് പ്രസിഡന്റ് ലപോർട്ട ഔദ്യോഗികമായി പത്താം നമ്പർ ജേഴ്സി കൈമാറിയത്.
കൂടാതെ യമാലിന്റെ കോൺട്രാക്ട് 2031 വരെ നീട്ടിയതായും ക്ലബ് ഔദ്യോഗികമായി അറിയിച്ചു
അൻസു ഫാതി സീരി എ ക്ലബ്ബായ എ.എസ് റോമയിലേക്ക് പോയതിനുശേഷം പത്താം നമ്പർ ജേഴ്സി ഒഴിഞ്ഞു കിടക്കുകയായിരുന്നു. 2021ൽ മെസ്സി പി എസ് ജി യിലേക്ക് കൂടു മാറിയപ്പോൾ അൻസു ഫാറ്റിക്ക് ഈ നമ്പർ ലഭിച്ചുവെങ്കിലും മെസ്സി ബാക്കിവെച്ച ആ വലിയ വിടവ് നികത്താൻ ഫാറ്റിക്ക് കഴിഞ്ഞിരുന്നില്ല.
ഇപ്പോൾ ഇപ്പോൾ വെറും 18 വയസ്സുള്ള യമാൽ ആ പ്രശസ്തമായ ജെയ്സിയുടെ അടുത്ത അവകാശിയായി മാറിയിരിക്കുകയാണ്. 2031 വരെ ക്ലബ്ബിൽ തുടരും എന്ന ദീർഘകാല കോൺട്രാക്ട് താരം ഒപ്പ് വെക്കുകയും ചെയ്തു. യമാലിനെ ലോക ഫുട്ബോളിലെ മികച്ച പ്രതിഭകളിൽ ഒരാളായിട്ടാണ് ലോകമെമ്പാടുമുള്ള ആളുകൾ കണക്കാക്കുന്നത്. മെസ്സിയെയും റൊണാൾഡീഞ്ഞോയും പോലെ ഈ ഐതിഹാസിക ജേഴ്സിയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാൻ യമാലിന് സാധിക്കും എന്നാണ് ക്ലബ്ബ് വിശ്വസിക്കുന്നത്.