ഫ്ളോറിഡ– ലോകപ്രസിദ്ധ ഡബ്ല്യുഡബ്ല്യുഇ ഗുസ്തി താരമായ ഹള്‍ക്ക് ഹോഗന്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഫ്ളോറിഡയിലെ ക്ലിയര്‍വാട്ടറിലുള്ള സ്വന്തം വസതിയിലാണ് ഹോഗന്റെ അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകൾ.
ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ട് എമർജൻസി സേവനങ്ങളിലേയ്ക്ക് ഹോഗന്റെ വീട്ടില്‍നിന്ന് ഫോണിന്‍റെ വിവരം ലഭിച്ചിരുന്നെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു. കഴിഞ്ഞ ആഴ്ചകളായി ഹോഗന്‍ കോമയിലാണെന്ന വാർത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും, ഭാര്യ സ്കൈ അവയെ തള്ളിക്കളഞ്ഞിരുന്നു. കുറച്ചു കാലം മുമ്പ് ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം അതിനുശേഷം സുഖംപ്രാപിച്ചുവരുകയായിരുന്നു എന്നും അവര്‍ അറിയിച്ചു.
ഈ വര്‍ഷമാദ്യം ഹോഗന്‍ ഗുരുതരമായ അവസ്ഥയില്‍ ആണെന്ന അഭ്യൂഹങ്ങളുമുണ്ടായിരുന്നു. 1980-കളിലും 90-കളിലും ഗുസ്തി ലോകത്ത് വിഖ്യാതനായി, അസാധാരണമായ, തന്റേതായ ശൈലിയിലൂടെ ജനപ്രീതി നേടിയിരുന്നു
ടെറി ബോളിയ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്. ആറ് ഡബ്ല്യുഡബ്ല്യുഇ ചാമ്പ്യൻഷിപ്പുകൾ നേടിയിട്ടുണ്ട്. ഗുസ്തിക്കൊപ്പം സിനിമകളിലും, ടെലിവിഷൻ ഷോകളിലും, ആനിമേറ്റഡ് പരിപാടികളിലും അദ്ദേഹം തന്റേതായ സ്ഥാനം നേടിയിരുന്നു.