ക്ലിയർവാട്ടർ, ഫ്ലോറിഡ: പ്രൊഫഷണൽ ഗുസ്തി താരവും ഡബ്ല്യുഡബ്ല്യുഇ (WWE) ഇതിഹാസവുമായ ഹൾക്ക് ഹോഗൻ (71) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതായി റിപ്പോർട്ട്. ടെറി ജീൻ ബോളിയ എന്ന യഥാർത്ഥ പേര് ഉള്ള ഹോഗൻ, ഫ്ലോറിഡയിലെ ക്ലിയർവാട്ടറിലുള്ള തന്റെ വസതിയിൽ വ്യാഴാഴ്ച രാവിലെയാണ് തുടർന്നാണ് മരിച്ചത്.
1980-കളിലും 1990-കളിലും “ഹൾക്കമാനിയ” എന്ന പ്രതിഭാസത്തിലൂടെ ഗുസ്തിയെ ഒരു ആഗോള വിനോദമാക്കി മാറ്റുന്നതിൽ ഹോഗൻ നിർണായക പങ്ക് വഹിച്ചു. ഡബ്ല്യുഡബ്ല്യുഇ-യിൽ ആറ് തവണ ചാമ്പ്യനായ അദ്ദേഹം, ആദ്യത്തെ ഒമ്പത് വ്രസ്‌ലെമാനിയകളിൽ എട്ടെണ്ണത്തിന്റെയും ഹെഡ്‌ലൈനറായിരുന്നു. 1996-ൽ “ഹോളിവുഡ്” ഹൾക്ക് ഹോഗൻ എന്ന വില്ലൻ വേഷത്തിൽ ന്യൂ വേൾഡ് ഓർഡർ (nWo) രൂപീകരിച്ച് അദ്ദേഹം തന്റെ കരിയർ പുനർനിർമിച്ചു, ഇത് ഗുസ്തിയിൽ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടു.
1953 ഓഗസ്റ്റ് 11-ന് ജോർജിയയിലെ ഓഗസ്റ്റയിൽ ജനിച്ച ഹോഗൻ, ഫ്ലോറിഡയിലെ ടാമ്പയിൽ വളർന്നു. 1979-ൽ ഡബ്ല്യുഡബ്ല്യുഎഫിൽ (ഇപ്പോൾ ഡബ്ല്യുഡബ്ല്യുഇ) ചേർന്നതോടെ, “ഹൾക്ക് ഹോഗൻ” എന്ന പേര് സ്വീകരിച്ച അദ്ദേഹം, 1984-ൽ ഡബ്ല്യുഡബ്ല്യുഇ ഹെവിവെയ്റ്റ് ടൈറ്റിൽ നേടി. 2005-ലും 2020-ൽ nWo-യുടെ ഭാഗമായും അദ്ദേഹം ഡബ്ല്യുഡബ്ല്യുഇ ഹാൾ ഓഫ് ഫെയിമിൽ പ്രവേശിപ്പിക്കപ്പെട്ടു. ചലച്ചിത്രങ്ങളിലും റിയാലിറ്റി ഷോയിലും ഹോഗൻ സജീവമായിരുന്നു.
1980-കളിൽ ഡബ്ല്യുഡബ്ല്യുഇയെ ആഗോള പ്രശസ്തിയിലേക്ക് നയിക്കാൻ ഹോഗൻ സഹായിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും ഞങ്ങൾ അനുശോചനം അറിയിക്കുന്നു.- ഡബ്ല്യുഡബ്ല്യുഇ ഹോഗന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി