സാവോപോളോ: നവംബറില്‍ വെനസ്വേലയിലും ഉറുഗ്വേയിലും നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമില്‍ ഉള്‍പ്പെടാതെ സൂപ്പര്‍ താരം നെയ്മറും എന്‍ഡ്രിക്കും. ഒരു വര്‍ഷത്തിന് ശേഷം കഴിഞ്ഞ ആഴ്ചയാണ് അല്‍ ഹിലാല്‍ താരം നെയ്മര്‍ കളിക്കളത്തില്‍ തിരിച്ചെത്തിയത്. ഫിറ്റ്‌നെസ് പൂര്‍ണ്ണമായും വീണ്ടെടുക്കാത്ത നെയ്മറെ നിലവില്‍ ടീമില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
2025 മാര്‍ച്ചില്‍ നടക്കുന്ന യോഗ്യത മല്‍സരങ്ങളില്‍ ബ്രസീലിനെ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. 2023 ഒക്ടോബര്‍ 17നാണ് നെയ്മര്‍ രാജ്യത്തിന് വേണ്ടി അവസാനമായി കളിച്ചത്. ഈ മത്സരത്തിലാണ് ഇടത് കാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റത്. റയല്‍ മാഡ്രിഡ് ടീനേജ് സെന്‍സേഷന്‍ എന്‍ഡ്രിക്കിനെയും ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ മല്‍സരത്തില്‍ പരിക്കിനെ തുടര്‍ന്ന് ടീമിന് പുറത്തായ റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്.
തെക്കേ അമേരിക്കയില്‍ നിന്നുള്ള ലോകകപ്പ് യോഗ്യത പട്ടികയില്‍ നിലവില്‍ നാലാമതാണ് ബ്രസീല്‍. അര്‍ജന്റീന, കൊളംബിയ, യുറുഗ്വേ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. ആദ്യ ആറ് സ്ഥാനക്കാരാണ് 2026 ലോകകപ്പിന് യോഗ്യത നേടുക.
ടീം
ഗോള്‍കീപ്പര്‍മാര്‍: ബെന്റോ (അല്‍ നസ്ര്‍), എഡേഴ്‌സണ്‍ (മാഞ്ചസ്റ്റര്‍ സിറ്റി), വെവര്‍ട്ടണ്‍ (പാല്‍മീറസ്).
ഡിഫന്‍ഡര്‍മാര്‍: ഡാനിലോ (യുവന്റസ്), വാന്‍ഡേഴ്‌സണ്‍ (മൊണാക്കോ), അബ്‌നര്‍ (ലിയോണ്‍), ഗില്‍ഹെം അരാന (അറ്റ്‌ലറ്റിക്കോ-എംജി), എഡര്‍ മിലിറ്റോ (റയല്‍ മാഡ്രിഡ്), ഗബ്രിയേല്‍ മഗല്‍ഹെസ് (ആഴ്‌സണല്‍), മാര്‍ക്വിനോസ് (പി.എസ്.ജി), മുറില്ലോ (നോട്ടിംഗാം ഫോറസ്റ്റ്).
മിഡ്ഫീല്‍ഡര്‍മാര്‍: ആന്‍ഡ്രി (വോള്‍വര്‍ഹാംപ്ടണ്‍), ആന്‍ഡ്രിയാസ് പെരേര (ഫുള്‍ഹാം), ബ്രൂണോ ഗ്വിമാരേസ് (ന്യൂകാസില്‍), ഗെര്‍സണ്‍ (ഫ്‌ലമെംഗോ), ലൂക്കാസ് പക്വെറ്റ (വെസ്റ്റ് ഹാം യുണൈറ്റഡ്), റാഫിഞ്ഞ (ബാഴ്‌സലോണ).
ഫോര്‍വേഡുകള്‍: എസ്റ്റെവോ (പാല്‍മീറസ്), ഇഗോര്‍ ജീസസ് (ബൊട്ടഫോഗോ), ലൂയിസ് ഹെന്റിക് (ബൊട്ടഫോഗോ), റോഡ്രിഗോ (റിയല്‍ മാഡ്രിഡ്), സാവിഞ്ഞോ (മാഞ്ചസ്റ്റര്‍ സിറ്റി), വിനീഷ്യസ് ജൂനിയര്‍ (റയല്‍ മാഡ്രിഡ്).