മാഡ്രിഡ്: ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും വലിയ പുരസ്‌കാരമായ ബാലണ്‍ ഡി ഓര്‍ സ്‌പെയിന്‍-മാഞ്ചസ്റ്റര്‍ സിറ്റി താരം റൊഡ്രിക്ക് ലഭിച്ചിരുന്നു. റയല്‍ മാഡ്രിഡ്-ബ്രസീല്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിനായിരുന്നു ഇത്തവണ പുരസ്‌കാരത്തിന് ഏറ്റവും സാധ്യത കല്‍പ്പിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം അത് റൊഡ്രിക്ക് ലഭിക്കുകയായിരുന്നു. പുരസ്‌കാരം റൊഡ്രിക്കാണെന്ന തീരുമാനം അറിഞ്ഞതിനെ തുടര്‍ന്ന് റയല്‍ മാഡ്രിഡ് ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു.
എന്നാല്‍ ഇപ്പോഴിത വിനീഷ്യസ് ജൂനിയര്‍ ഇതിന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നു.
തനിക്ക് ബാലണ്‍ ഡി ഓര്‍ ലഭിക്കാത്തതിന്റെ കാരണമായ ഒന്നുണ്ട് അതിനെതിരേ താന്‍ പ്രതികരിച്ചു കൊണ്ടേ ഇരിക്കും-ഇതായിരുന്നു വിനീഷ്യസിന്റെ മറുപടി. വംശീയതയ്‌ക്കെതിരായ തന്റെ പോരാട്ടം തുടരുമെന്നാണ് വിനീഷ്യസ് വ്യക്തമാക്കിയത്. നിരവധി തവണ വംശീയാധിക്ഷേപത്തിന് പാത്രമായ താരമാണ് വിനീഷ്യസ്. ഇത് തന്നെയാണ് താരത്തെ പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതെന്നാണ് വിനീഷ്യസിന്റെ മാനേജിങ് ടീമിന്റെ അഭിപ്രായവും.
വംശീയതയ്‌ക്കെതിരേ പോരാടുന്ന ഒരു താരത്തെ അംഗീകരിക്കാന്‍ ഫുട്‌ബോള്‍ ലോകം തയ്യാറാവില്ലെന്നും താരത്തിന്റെ മാനേജിങ് സ്റ്റാഫ് വ്യക്തമാക്കി. വംശീയതയ്‌ക്കെതിരായ വിനീഷ്യസിന്റെ പോരാട്ടമാണ് താരത്തിന് അവാര്‍ഡ് നിഷേധിക്കാന്‍ കാരണം. ഒരു വ്യവസ്ഥിതിക്കെതിരേ പോരാടുന്നവനാണ്. അവനെ അവര്‍ അംഗീകരിക്കില്ലെന്നും മാനേജിങ് സ്റ്റാഫ് വ്യക്തമാക്കി. സ്‌പെയിനില്‍ നിരവധി തവണ വംശീയ അധിക്ഷേപത്തിന് പാത്രമായവനാണ് വിനീഷ്യസ്. ഇതിനെതിരേ താരം പരാതി നല്‍കുകയും ചെയ്തിരുന്നു.ഫിഫാ റാങ്കിങിലുള്ള 100 സ്‌പോര്‍ട്‌സ് മാധ്യമ പ്രവര്‍ത്തകരാണ് ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ജേതാക്കളെ തീരുമാനിക്കുന്നത്. ക്ലബ്ബ് ഓഫ് ദി ഇയര്‍ അവാര്‍ഡ് റയല്‍ മാഡ്രിഡ് ആണ് നേടിയത്. മികച്ച പരിശീലകന്‍ റയലിന്റെ കാര്‍ലോ ആന്‍സലോട്ടിയാണ്.