ബാഴ്‌സലോണ: ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ ഇന്ന് ചിരവൈരികളായ ബാഴ്‌സയും ഇന്റര്‍ മിലാനും കൊമ്പ് കോര്‍ക്കും. ബാഴ്‌സയുടെ തട്ടകമായ ഒളിമ്പിക് സ്റ്റേഡിയത്തില്‍ വെച്ച് ഇന്ത്യന്‍ സമയം വ്യാഴാഴ്ച്ച പുലര്‍ച്ചെ 12:30 ന് ആയിരിക്കും മത്സരം അരങ്ങേറുക. റയലിനെ തകര്‍ത്ത് കോപ ഡെല്‍ റേ സ്വന്തമാക്കിയ ബാഴ്‌സലോണ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇന്ററാകട്ടെ ജര്‍മന്‍ അതികായരായ ബയേണിനെയും തകര്‍ത്താണ് എത്തുന്നത്. ചാമ്പ്യന്‍സ് ലീഗ് ഒന്നാം പാദത്തില്‍ ഇരുടീമികളും ഏറ്റുമുട്ടുമ്പോള്‍ ലോകം മുഴുവന്‍ ആകാംക്ഷയിലാണ്.
ഏഴും കടലും കടന്ന് പ്രസിദ്ധി ആര്‍ജിച്ച ഫ്‌ളിക്ക് ബോള്‍, യൂറോപ്പിലെ തന്നെ മികച്ച ഡിഫന്‍സീവ് ടീമായ ഇന്ററിനെ എങ്ങനെ നേരിടുമെന്ന് കണ്ട് അറിയണം. ഇതില്‍ തന്നെ കാണികളെ കൂടുതല്‍ ആവേശഭരിതരാക്കുന്നത് ഇരു ടീമുകളും പങ്കിടുന്ന സാമ്യതയാണ്. യുവ താരങ്ങളാല്‍ സമ്പന്നം, പൊസിഷന്‍ ഗെയിം, കളി ഉയരുന്ന മിഡിഫീല്‍ഡ്, അങ്ങനെ ഒട്ടേറെ സാമ്യതകള്‍ പങ്കിടുന്ന രണ്ട് ടീമുകള്‍ ഏറ്റുമുട്ടുന്നത് രസംകൊല്ലി ആയിരിക്കില്ല എന്ന പ്രതീക്ഷയിലാണ് ഫുട്‌ബോള്‍ ലോകം.
ബാഴ്‌സയുടെ യമാലും ഇന്ററിന്റെ മാര്‍ട്ടിനസും തിതഞ്ഞ ഫോമിലാണ്. പക്ഷേ വീണ്ടും വില്ലനാകുന്നത് പരിക്കുകളും സസ്‌പെന്‍ഷനുകളും ആണ്. മിന്നും താരങ്ങളായ ലെവെന്‍ഡൊവ്‌സ്‌ക്കി, ബാള്‍ഡെ, ടെറസ്റ്റിഗണ്‍ എന്നിവര്‍ പുറത്തായിരിക്കും എന്നാണ് കണക്കുകള്‍ സുചിപ്പിക്കുന്നത്. ഇറ്റാലിയന്‍ വമ്പന്മാരും പരിക്കുകളുടെ പിടിയിലാണ്. ഫ്രെഞ്ച് താരം പവാര്‍ഡ്, മാര്‍ക്കസ് തുറാം എന്നിവരും പുറത്തായിരിക്കും.
ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ആറു തവണയും ജയിച്ചത് ബാഴ്‌സയായിരുന്നു. രണ്ട് തവണ ജയം ഇന്ററിനും നാല് സമനിലയുമായിരുന്നു ഫലം.