ലണ്ടന്‍: കരബാവോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ച് ടോട്ടന്‍ഹാം സെമി ഫൈനലില്‍. ലണ്ടനില്‍ നടന്ന ത്രില്ലര്‍ പോരില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ടോട്ടനത്തിന്റെ വിജയം. മൂന്ന് ഗോളിന് പിറകില്‍ പോയ ശേഷം യുണൈറ്റഡ് ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല.
മത്സരത്തിന്റെ 15-ാം മിനിറ്റില്‍ യുണൈറ്റഡ് ഗോള്‍ കീപ്പറുടെ പിഴവില്‍ നിന്നാണ് ടോട്ടനം ആദ്യ ഗോള്‍ നേടുന്നത്. സോളങ്കെയാണ് പന്ത് വലയിലാക്കുന്നത്. രണ്ടാം പകുതിയുടെ ആദ്യ മിനിറ്റില്‍ 46-ാം മിനിറ്റില്‍ കുളുസവേസ്‌കി രണ്ടാം ഗോള്‍ നേടി. 54-ാം മിനിറ്റില്‍ സോളങ്കെ തന്റെ മൂന്നാം ഗോള്‍ നേടി. ഇതോടെ യുണൈറ്റഡ് മൂന്ന് ഗോളിന് പിറകെ പോയെങ്കിലും പിന്നീട് തിരിച്ചുവന്നു.
63-ാം മിനിറ്റില്‍ സിര്‍സ്‌കി, 70-ാം മിനിറ്റില്‍ അമാദ്, എന്നിവര്‍ ഗോള്‍ നേടി 3-2 ആക്കി. എന്നാല്‍ 88-ാം മിനിറ്റില്‍ സോണ്‍ ഗോള്‍ നേടി ടോട്ടനം ലീഡ് വീണ്ടും രണ്ടാക്കി, സ്‌കോര്‍ 4-2. ഒടുവില്‍ രണ്ടാം പകുതിയുടെ അധിക സമയത്ത് ജോണി ഇവാന്‍സ് കൂടി യുണൈറ്റഡിന് ഗോള്‍ കണ്ടെത്തിയതോടെ സ്‌കോര്‍ 4-3. ആഴ്സണല്‍, ന്യൂ കാസില്‍, ലിവര്‍പൂള്‍ എന്നിവരാണ് കരബാവോ സെമിയില്‍ കടന്ന മറ്റ് ടീമുകള്‍.
ലണ്ടന്‍: യുവേഫ കോണ്‍ഫറന്‍സ് ലീഗില്‍ വിജയ കുതിപ്പ് തുടര്‍ന്ന് ചെല്‍സി. ഇന്ന് നടന്ന പോരാട്ടത്തില്‍ സ്റ്റാംഫോബ്രിഡ്ജില്‍ വെച്ച് ഐറിഷ് ക്ലബായ ഷാംറോക്ക് റോവേഴ്‌സിനെ നേരിട്ട ചെല്‍സി ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് വിജയിച്ചത്. യുവ താരം മാര്‍ക് ഗുയി ആദ്യ പകുതിയില്‍ തന്നെ ഹാട്രിക് നേടി.
22-ാം മിനിറ്റിലും 34-ാം മിനിറ്റിലും 45-ാം മിനിറ്റിലും 18 കാരനായ മാര്‍ക്ക് ഗുയി ഗോള്‍ നേടി. ഗുയിയെ കൂടാതെ ഡ്യൂസ്ബറി 40-ാം മിനിറ്റിലും കുകുറേയ 58-ാം മിനിറ്റിലും ഗോള്‍ നേടി ചെല്‍സിയുടെ ഗോള്‍ നേട്ടം അഞ്ചാക്കി മാറ്റി. ആറ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ആറും വിജയിച്ച് ചെല്‍സി 18 പോയിന്റുമായി ഒന്നാമത് നില്‍ക്കുകയാണ്. 26-ാം മാര്‍ക്കസ് പൂം ആണ് ഷാംറോക്ക് റോവേഴ്‌സിന് വേണ്ടി ആശ്വാസ ഗോള്‍ നേടിയത്.