Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, July 5
    Breaking:
    • രാജ്യാന്തര വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് എക്സ് ഹാൻഡിലിന് ഇന്ത്യയിൽ വിലക്ക്
    • ടി.കെ അഷ്റഫിന് എതിരായ നടപടി പിൻവലിക്കണം, നാട്ടിൽ അഭിപ്രായം പറയാൻ പാടില്ലേ-വി.ഡി സതീശൻ
    • ഖത്തറില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത
    • വെടിനിര്‍ത്തല്‍ നിര്‍ദേശം: ഹമാസിന്റെ പ്രതികരണം ഇസ്രായില്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യുന്നു
    • ആണവായുധം നേടാൻ ഇറാൻ കൂടുതൽ ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോകുന്നതായി യൂറോപ്യൻ ഉദ്യോഗസ്ഥർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Sports»Cricket

    ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ-പാക് പോരാട്ടത്തിന്റെ ടിക്കറ്റുകള്‍ വിറ്റ് തീര്‍ന്നത് മിനിറ്റുകള്‍ക്കുള്ളില്‍

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക04/02/2025 Cricket Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്: ഫെബ്രുവരി 23-ന് ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നു. വില്‍പ്പന ആരംഭിച്ച് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ടിക്കറ്റ് വിറ്റുതീരുകയായിരുന്നു. ടിക്കറ്റ് വില്‍പ്പന ആരംഭിച്ച തിങ്കളാഴ്ച ഏകദേശം ഒന്നരലക്ഷത്തോളം പേരാണ് ടിക്കറ്റ് ബുക്ക് ചെയ്യാനായി വെബ്സൈറ്റില്‍ ക്യൂവിലുണ്ടായിരുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.പലര്‍ക്കും തങ്ങള്‍ ആഗ്രഹിച്ച ടിക്കറ്റുകള്‍ സ്വന്തമാക്കാനായില്ല. ഉയര്‍ന്നനിരക്കിലുള്ള ഗ്രാന്റ് ലോഞ്ച് വിഭാഗം ടിക്കറ്റുകളും ചൂടപ്പംപോലെ വിറ്റുതീര്‍ന്നു.

    500 ദിര്‍ഹം (ജനറല്‍ അഡ്മിഷന്‍) മുതല്‍ 5000 ദിര്‍ഹം (ഗ്രാന്റ് ലോഞ്ച്) വരെയായിരുന്നു ടിക്കറ്റ് നിരക്ക്. ദുബായില്‍ നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ്, ഇന്ത്യ-ന്യൂസിലാന്‍ഡ് മത്സരങ്ങളുടെ ടിക്കറ്റുകളും വിറ്റുതീര്‍ന്നതായാണ് നിലവില്‍ ഐ.സി.സി. വെബ്സൈറ്റില്‍ കാണിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പാകിസ്താനിലും യു.എ.ഇ.യിലുമായി ‘ഹൈബ്രിഡ്’ മോഡലിലാണ് ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി മത്സരം. ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങളെല്ലാം ദുബായിലാണ് നടക്കുന്നത്. ഒരു സെമിഫൈനല്‍ മത്സരവും ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചാല്‍ ഫൈനലും ദുബായില്‍ തന്നെയാകും. ഫെബ്രുവരി 19-ന് പാകിസ്താന്‍-ന്യൂസിലാന്‍ഡ് മത്സരത്തോടെ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് തുടക്കമാകും. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനമത്സരം. മാര്‍ച്ച് ഒന്‍പതിനാണ് ഫൈനല്‍.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    chambions trophy 2025
    Latest News
    രാജ്യാന്തര വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് എക്സ് ഹാൻഡിലിന് ഇന്ത്യയിൽ വിലക്ക്
    05/07/2025
    ടി.കെ അഷ്റഫിന് എതിരായ നടപടി പിൻവലിക്കണം, നാട്ടിൽ അഭിപ്രായം പറയാൻ പാടില്ലേ-വി.ഡി സതീശൻ
    05/07/2025
    ഖത്തറില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത
    05/07/2025
    വെടിനിര്‍ത്തല്‍ നിര്‍ദേശം: ഹമാസിന്റെ പ്രതികരണം ഇസ്രായില്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യുന്നു
    05/07/2025
    ആണവായുധം നേടാൻ ഇറാൻ കൂടുതൽ ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോകുന്നതായി യൂറോപ്യൻ ഉദ്യോഗസ്ഥർ
    05/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version