കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിന്റെ താല്‍ക്കാലിക പരിശീലകനായി റിസേര്‍വ് ടീം മുഖ്യ പരിശീലകന്‍ തോമസ് ചോഴ്‌സയെ നിയമച്ചു. കഴിഞ്ഞ കുറെ വര്‍ഷമായി ബ്ലാസ്റ്റേഴ്‌സിന്റെ റിസേര്‍വ് ടീമിനോടപ്പമുണ്ടായിരുന്ന പരിശീലകനാണ് തോമസ് ചോഴ്‌സ്. തുടര്‍തോല്‍വികള്‍ക്കൊടുവിലാണ് കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ മൈക്കേല്‍ സ്റ്റാറേയെ പുറത്താക്കി. സ്റ്റാറെയ്ക്കൊപ്പം അസിസ്റ്റന്റ് പരിശീലകന്‍ വെസ്ട്രോം, മൊറൈസ് എന്നിവരെയും ക്ലബ് പുറത്താക്കി. ടീമിന്റെ മോശം പ്രകടനത്തിലാണ് ക്ലബ്ബിന്റെ നടപടി.
സ്റ്റാറേയെ പുറത്താക്കിയതിന് പിന്നാലെ മുന്‍ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് തിരിക്കെത്തുമെന്ന് ശക്തമായ റൂമറുകള്‍ കൂടി പ്രചരിക്കുന്നുണ്ട്. സീസണില്‍ 12 മത്സരങ്ങള്‍ പൂര്‍ത്തിയയായപ്പോള്‍ ആകെ 3 വിജയവും രണ്ട് സമനിലയും ഏഴ് തോല്‍വിയുമാണ് സ്റ്റാറേയുടെ സമ്പാദ്യം. മൊഹമ്മദന്‍സുമായുള്ള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരത്തില്‍ തോമസ് ചോഴ്‌സായിരിക്കും ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകന്‍.