ഓള്‍ഡ്ട്രാഫോഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ വീണ്ടും തോല്‍വിയേറ്റുവാങ്ങി റൂബന്‍ അമോറിമിന്റെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. ഹോംഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ ന്യൂകാസില്‍ യുനൈറ്റഡിനോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് മാഞ്ചസ്റ്ററിന്റെ തോല്‍വി. 1972ന് ശേഷം ഇത് രണ്ടാം തവണയാണ് യുനൈറ്റഡ് ന്യൂകാസിലിനോട് ഓള്‍ഡ്ട്രാഫോഡില്‍ പരാജയപ്പെടുന്നത്.
45 വര്‍ഷത്തിനിടെ ആദ്യമായാണ് യുനൈറ്റഡ് തുടര്‍ച്ചയായ മൂന്ന് ഹോം മല്‍സരങ്ങളില്‍ പരാജയപ്പെടുന്നത്. ഇസഖ്, ജോലിന്റണ്‍ എന്നിവരാണ് ന്യൂകാസിലിനായി വലകുലിക്കിയത്. കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മല്‍സരത്തില്‍ ചെല്‍സിയെ ഇപ്‌സ്വിച്ച് ടൗണ്‍ എതിരില്ലാത്ത രണ്ട് ഗോളിനും വീഴ്ത്തി. ബ്രിങ്ടണ്‍-ആസ്റ്റണ്‍വില്ല മല്‍സരം 2-2 സമനിലയില്‍ കലാശിച്ചു. പ്രീമിയര്‍ ലീഗില്‍ ചെല്‍സി നാലാം സ്ഥാനത്തും ന്യുകാസില്‍ അഞ്ചാം സ്ഥാനത്തുമാണ്.