മിലാൻ – സീരി എ ഈ സീസണിലെ ആദ്യ ജയം സ്വന്തമാക്കി എസി മിലാൻ. രണ്ടാം റൗണ്ട് മത്സരത്തിൽ ലെക്സെയെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. മത്സരത്തിൽ പൂർണ്ണ ആധിപത്യം കാണിച്ച മിലാനിന് വേണ്ടി 66 മിനുറ്റിൽ റൂബൻ ലോഫ്റ്റസ്-ചീക്കും 86 മിനുറ്റിൽ പുലിസിചുമാണ് ഗോളുകൾ നേടിയത്. ആദ്യ മത്സരത്തിൽ ക്രെമോനിസോയോട് പരാജയപ്പെട്ടിരുന്നു മിലാന്‍.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ക്രെമോനിസോ സാസുവോളോയെ ആവേശകരമായ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി. ക്രെമോനിസോക്ക് വേണ്ടി ഫിലിപ്പോ ടെറാസിയാനോ (37),ഡാമിയൻ വാസ്ക്വസ് (39), മാനുവൽ ഡി ലൂക്ക (90+3, പെനാൽറ്റി ) എന്നിവർ ഗോളുകൾ നേടിയപ്പോൾ എതിരാളികൾക്ക് വേണ്ടി ആൻഡ്രിയ പിനമോണ്ടി (64), ഡൊമെനിക്കോ ബെറാഡി (73, പെനാൽറ്റി) എന്നിവരാണ് ഗോളുകൾ നേടിയത്.
ഇന്ന് നടക്കുന്ന പോരാട്ടങ്ങളിൽ നിലവിലെ ചാമ്പ്യന്മാരായ നാപോളി കാഗ്ലിയാരിയെ നേരിടുമ്പോൾ എ എസ് റോമ പിസയെയും നേരിടും. അറ്റ്ലാന്റയും, കോമോയും ഇന്ന് കളത്തിൽ ഇറങ്ങും.
ഇന്നത്തെ മത്സരങ്ങൾ
ബൊലോഗ്ന – കോമോ
( ഇന്ത്യ – 10:00 PM) ( സൗദി – 7:30 PM)
പാർമ – അറ്റ്ലാന്റ
( ഇന്ത്യ – 10:00 PM) ( സൗദി – 7:30 PM)
നാപോളി – കാഗ്ലിയാരി
( ഇന്ത്യ – 12:15 AM) ( സൗദി – 9:45 PM)
പിസ – റോമ
( ഇന്ത്യ – 12:15 AM) ( സൗദി – 9:45 PM)