ജിദ്ദ: സൗദി പ്രോ ലീഗില്‍ അല്‍ നസറിന് സമനില. അല്‍ താവൂനെതിരേയാണ് അല്‍ നസറിന്റെ സമനില. 1-1നാണ് മല്‍സരം അവസാനിച്ചത്.സമനിലയോടെ അല്‍ നസര്‍ പോയിന്റ്് നിലയില്‍ നാലാം സ്ഥാനത്തേക്ക് വീണു. അല്‍ താവൂന്‍ ലീഗില്‍ എട്ടാം സ്ഥാനത്താണ്. ജിദ്ദയിലെ കിങ് അബ്ദുള്ളാ സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ അയമറിക് ലപ്പോര്‍ട്ടെയാണ് അല്‍ നസറിന്റെ രക്ഷകനായത്. സാദ് ഫഹദ് അല്‍ നസീര്‍ 45ാം മിനിറ്റില്‍ അല്‍ താവൂനായി ലീഡെടുത്തു. 64ാം മിനിറ്റില്‍ ലപ്പോര്‍ട്ടെ അല്‍ നസറിന്റെ സമനില ഗോള്‍ നേടി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group