പുനെ: ന്യൂസിലന്റിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ 156ന് പുറത്ത്. ന്യൂസിലന്റിന്റെ ആദ്യ ഇന്നിങ്സ് 259ന് അവസാനിച്ചിരുന്നു. ഇതിന് മറുപടിയായി ഇറങ്ങിയ ഇന്ത്യയെ സാന്റനര്‍ പിടിച്ചുകെട്ടുകയായിരുന്നു. കിവി താരം സാന്റനര്‍ ഏഴ് വിക്കറ്റ് നേടി ഇന്ത്യയെ കുരുക്കുകയായിരുന്നു. ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. താരം 46 പന്തില്‍ 38 റണ്‍സെടുത്ത് പുറത്തായി. ശുഭ്മാന്‍ ഗില്ലും യശ്വസി ജയ്സ്വാളും 30 വീതം റണ്‍സെടുത്ത് പുറത്തായി.
രോഹിത്ത് ശര്‍മ്മ റണ്ണൊന്നുമെടുക്കാതെ പുറത്തായി. കോഹ് ലി ഒരു റണ്‍െടുത്ത് പുറത്തായപ്പോള്‍ ഋഷഭ് പന്ത് 18ഉം സര്‍ഫറാസ് ഖാന് 11 ഉം അശ്വിന് നാലും റണ്‍സെടുത്തു. വാഷിങ്ടണ്‍ സുന്ദര്‍ 18 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
രണ്ടാം ഇന്നിങ്സില്‍ ബാറ്റിങിനിറങ്ങിയ ന്യൂസിലന്റ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സെടുത്തിട്ടുണ്ട്. ന്യസിലന്റിന്റെ ആദ്യഇന്നിങ്സിനിടെ വാഷിങ്ടണ്‍ സുന്ദര്‍ ഇന്ത്യയ്ക്കായി ഏഴ് വിക്കറ്റും അശ്വിന് മൂന്ന് വിക്കറ്റും നേടിയിരുന്നു. ആദ്യ ഇന്നിങ്സില്‍ കോണ്‍വെയും (76), രചിന് രവീന്ദ്ര(65)യുമാണ് കിവികള്‍ക്കായി തിളങ്ങിയത്.