കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മൂന്ന് മുന്‍ക്യാപ്റ്റന്‍മാര്‍ക്കെതിരെ സഞ്ജു സാംസണിന്റെ പിതാവ് രംഗത്ത്.തന്റെ മകന്റെ കരിയറിലെ 10 വര്‍ഷം നശിപ്പിച്ചത് ഇന്ത്യയുടെ മൂന്ന് മുന്‍ ക്യാപ്റ്റന്‍മാരാണെന്ന് അദ്ദേഹം പറഞ്ഞു. മഹേന്ദ്രസിംഗ് ധോണി, വിരാട് കോഹ്ലി, രോഹിത്ത് ശര്‍മ എന്നിവരും കോച്ച് രാഹുല്‍ ദ്രാവിഡും ചേര്‍ന്നാണ് സഞ്ജുവിന്റെ പത്ത് വര്‍ഷം നശിപ്പിച്ചത്. നിലവിലെ കോച്ച് ഗൗതം ഗംഭീറിനും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും നന്ദിയെന്ന് സാംസണ്‍ വിശ്വനാഥ് പറഞ്ഞു. സഞ്ജുവിന്റെ രണ്ടു സെഞ്ച്വറികളും സൂര്യക്കും ഗൗതം ഗംഭീറിനും സമര്‍പ്പിക്കുന്നുവെന്നും അവര്‍ പറഞ്ഞു. സൂര്യകുമാറിന്റെയും ഗൗതം ഗംഭീറിന്റെയും പിന്തുണയാണ് തന്റെ മകന്റെ നേട്ടങ്ങള്‍ക്ക് പിന്നില്‍.
സഞ്ജുവിന്റെ 10 വര്‍ഷം ഇല്ലാതാക്കിയവര്‍ യഥാര്‍ത്ഥ സ്പോര്‍ട്‌സ്മാന്‍മാരായി തോന്നുന്നില്ലെന്ന് അദ്ദേഹം പറയുന്നു. അവര്‍ എത്രത്തോളം ഉപദ്രവിച്ചോ അത്രയും സഞ്ജു ഉയര്‍ന്ന് വന്നൂ. നഷ്ടമായ പത്ത് വര്‍ഷം ഇനി തിരിച്ചുപിടിക്കുമെന്ന് സഞ്ജുവിന്റെ പിതാവ് സാംസണ്‍ വിശ്വനാഥ് പറയുന്നു. സെഞ്ചുറി നേട്ടത്തില്‍ അതിയായ സന്തോഷം എന്നും പിതാവ് പറഞ്ഞു. സഞ്ജുവിന്റെ ബാറ്റിംഗ് ക്ലാസിക്ക് ആണ്. സച്ചിനും, ദ്രാവിഡും കളിച്ച ശൈലിയാണ് സഞ്ജുവിനെന്ന് സാംസണ്‍ വിശ്വനാഥ് പറഞ്ഞു.
മുന്‍ ഇന്ത്യന്‍ താരം ശ്രീകാന്തിന് എതിരെയും സാംസണ്‍ വിശ്വനാഥ് വിമര്‍ശനം ഉന്നയിച്ചു. അദ്ദേഹം ഇന്ത്യയ്ക്കായി എന്തു കളിച്ചു എന്ന് അറിയില്ല. ബംഗ്ലദേശിനോടു സെഞ്ച്വറി നേടിയതില്‍ ശ്രീകാന്ത് പരിഹസിച്ചു. 26 റണ്‍സ് അടിച്ച ശ്രീകാന്ത് നൂറ് അടിച്ച സഞ്ജുവിനെ വിമര്‍ശിക്കുന്നത്. മനസിനകത്ത് വൈരാഗ്യം വെച്ചാണ് പെരുമാറുന്നതെന്ന് സാംസണ്‍ വിശ്വനാഥ് പറഞ്ഞു.