ഡര്ബന്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി-20യില്‍ ചരിത്ര നേട്ടവുമായി മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ്. പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ സെഞ്ചുറി നേടിയാണ് സഞ്ജു തിളങ്ങിയത്. തുടര്‍ച്ചയായ രണ്ട് ട്വന്റി-20 മല്‍സരങ്ങളില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് മലയാളി താരം നേടിയത്. ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റിയിലും താരം സെഞ്ചുറി നേടിയിരുന്നു.ദക്ഷിണാഫ്രിക്കയ്ക്കെതിരേ ട്വന്റി-20 ഫോര്‍മാറ്റില്‍ അതിവേഗം സെഞ്ചുറി നേടിയ റെക്കോഡും സഞ്ജുവിന്റെ പേരിലായി.
ഓപ്പണറായി ഇറങ്ങിയ സഞ്ജു 50 പന്തില്‍ 107 റണ്‍സാണ് ഇന്ത്യയ്ക്കായി അടിച്ചെടുത്തത്. 50 പന്തിലാണ് താരത്തിന്റെ ഇന്നിങ്സ്. 10 സിക്സും ഏഴ് ഫോറും അടങ്ങിയതാണ് സഞ്ജുവിന്റെ ബാറ്റിങ്. 47 പന്തിലാണ് സഞ്ജുവിന്റെ സെഞ്ചുറി നേട്ടം. 15ാം ഓവറില്‍ പീറ്ററിന്റെ പന്തില്‍ സ്റ്റബ്സിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. പ്രോട്ടീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങുമാണ് സഞ്ജു മര്‍ദ്ദിച്ചത്.