തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിനെതിരേ കേരളം ഒന്നാം ഇന്നിങ്സില്‍ 395 റണ്‍സെടുത്തു. ക്യാപ്റ്റന്‍ സച്ചിന് ബേബിയുടേയും സല്മാന് നിസാറിന്റേയും അര്‍ദ്ധസെഞ്ചുറിയുടെ കരുത്തില്‍ ആദ്യ ഇന്നിങ്സില്‍ 233 റണ്‍സിന്റെ ലീഡാണ് കേരളത്തിന്. ആദ്യ ഇന്നിങ്സില്‍ 162 റണ്‍സിന് ഉത്തര്‍പ്രദേശിനെ കേരളം എറിഞ്ഞിട്ടിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ 395 റണ്‍സെടുത്ത് പുറത്തായി.
സല്മാന് നിസാര്‍ 93ഉം സച്ചിന് ബേബി 83 ഉം റണ്‍സെടുത്താണ് കേരളത്തിന് മികച്ച സ്കോര്‍ നല്‍കിയത്. അക്ഷയ് ചന്ദ്രന് 24ഉം ജലജ് സക്സേന 35ഉം മുഹമ്മദ് അസറുദ്ദീന് 40, ബാബ അപരാജിത് 32 റമ്#സെടുത്തു.
ഉത്തര്‍പ്രദേശിനായി ആക്വിക് ഖാന് മൂന്നും സൗരഭ് കുമാര്‍, ശിവം മാവി, ഷിവം ശര്‍മ്മ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. പീയൂഷ് ചൗള എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.രണ്ടാം ഇന്നിങ്സില്‍ ഉത്തര്‍പ്രദേശ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 34 റണ്‍സെടുത്തിട്ടുണ്ട്. നേരത്തെ ആദ്യ ഇന്നിങ്സില്‍ ഉത്തര്‍പ്രദേശ് 162 റണ്‍സിന് പുറത്തായിരുന്നു.