റഷ്യൻ പ്രൊഫഷനൽ ബോക്സിങ് താരമായ അനസ്താസ്യ ലുഷ്കിന ഒറാങ്ങ് ഉട്ടാന് വേപ്പ് ശ്വസിക്കാൻ നൽക്കാൻ നൽകിയതാണ് സോഷ്യൽ മീഡിയിലെ ചൂടുള്ള വാർത്ത. ക്രിമിയയിലെ ടൈഗൺ സഫാരി പാർക്കിലെ ‘ദന’ എന്ന ഒറാങ്ങ് ഉട്ടാനാണ് താരം വേപ്പ് ശ്വസിക്കാൻ നൽകിയത്. വേപ്പ് പലതവണ ശ്വസിച്ചതിന് ശേഷം ദന ദേഹാസ്വാസ്ഥ്യം പ്രകടമാക്കുന്നതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
ദന വേപ്പ് കാഡ്രിഡ്ജ് വിഴുങ്ങാൻ സാധ്യതയുണ്ടെന്നും അതിനാലാവാം ദേഹാസ്വാസ്ഥ്യത്തിന് പ്രകടമാക്കുന്നതെന്നുമാണ് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തത്. കാഡ്രിഡ്ജിൽ 2.5 മുതൽ 3 മില്ലി വരെ നിക്കോട്ടിന്റെ ദ്രാവകം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. “എനിക്ക് അറിയില്ല അനസ്താസ്യ പുക വലിക്കുന്നതിനെ പറ്റി. അവൾ നിലവിൽ അവധിയിലാണ്. അവൾ അവധി കഴിഞ്ഞ് തിരിച്ച് വന്നാലുടൻ ഞങ്ങൾ ഇതേകുറിച്ച് സംസാരിക്കും.” അനസ്താസ്യ ലുഷ്കിനയുടെ കോച്ച് പറഞ്ഞു. 24 കാരിയായ ലുഷ്കിന സസ്പെൻഷൻ എല്ലെങ്കിൽ പിഴ ഒടുക്കേണ്ടി വരുമെന്നാണ് സാമിൻ റിപ്പോർട്ട് ചെയ്യുന്നത്
വംശനാശ ഭീഷണി നേരിടുന്ന കുരങ്ങ് വർഗമാണ് ഒറാങ്ങ് ഉട്ടാൻ. മനുഷ്യ കുരങ്ങും എന്നും അറിയപ്പെടുന്ന ഇവരെ ഡബ്ല്യു.ഡബ്ല്യു.എഫ് വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗമായി പട്ടികയിൽ ഉൾപ്പെടുത്തിയതാണ്. കാട്ടിലെ മനുഷ്യൻ എന്ന അർത്ഥമാണ് ഒറാങ്ങ് ഉട്ടാന്. ടൈഗൺ സഫാരി പാർക്കിലെ ഏക ഒറാങ്ങ് ഉട്ടാനാണ് ദന.