സാവോപോളോ: കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രസീലിയന്‍ ഫുട്‌ബോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ ഇതിഹാസ താരം റൊണാള്‍ഡോ. ദേശീയ ടീമിന്റെ അന്തസ്സ് വീണ്ടെടുക്കാനായി താന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുമെന്ന് മുന്‍ താരമായ റൊണാള്‍ഡോ അറിയിച്ചു. അഞ്ച് തവണ ലോകകപ്പ് നേടിയ ബ്രസീല്‍ അവസാനമായി ലോകകപ്പ് നേടിയത് 2002ലാണ്. പിന്നീട് ടീമിന് മുന്നേറാനായിട്ടില്ല. ഇതിന് മാറ്റം വരുത്തുക എന്നത് കൂടി തന്റെ ലക്ഷ്യമാണ്.
ബ്രസീലിയന്‍ ജനതയുടെ ദൈന്യംദിന പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷനേടാനുള്ള വഴിയാണ് ഫുട്‌ബോള്‍ എന്നും അതിനാല്‍ ദേശീയ ടീമിനെ മുന്‍നിരയില്‍ എത്തിക്കുക എന്നതാണ് തന്റെ സ്വപ്‌നമെന്നും റൊണാള്‍ഡോ പറഞ്ഞു. നിലവിലെ പ്രസിഡന്റ് റൊഡ്രിഗസിന്റെ കാലവധി 2026 മാര്‍ച്ച വരെയാണ്. 1994, 2002 ലോകകപ്പുകളില്‍ കളിച്ച റൊണാള്‍ഡോ ടീമിനായി 15 ഗോളുകള്‍ നേടിയിട്ടുണ്ട്. 17 വര്‍ഷം നീണ്ട കരിയറില്‍ രണ്ട് കോപ്പാ അമേരിക്കാ കിരീടവും രണ്ട് ലോകകപ്പ് കിരീടവും റൊണാള്‍ഡോ നേടിയിട്ടുണ്ട്.