കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മല്‍സരത്തില്‍ രണ്ട് റണ്‍സെടുത്ത് പുറത്തായ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയ്‌ക്കെതിരേ ആരാധകര്‍ രംഗത്ത് വന്നിരുന്നു. വിരമിക്കാന്‍ എനിയും കാത്ത് നില്‍ക്കരുതെന്നായിരുന്നു ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായി കട്ടക്കില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന രണ്ടാം ഏകദിനത്തില്‍ സെഞ്ചുറിയുമായാണ് രോഹിത്ത് ആരാധകര്‍ക്ക് മറുപടി നല്‍കിയത്. ഓപ്പണിങില്‍ ഇറങ്ങിയ താരം 119 റണ്‍സെടുത്താണ് പുറത്തായത്. 90 പന്തിലാണ് ഈ നേട്ടം. ഏഴ് സിക്‌സും 12 ഫോറും അടങ്ങുന്നതാണ് രോഹിത്തിന്റെ ഇന്നിങ്‌സ്.
രോഹിത്തിന്റെ ഏകദിനത്തിലെ 32ാം സെഞ്ചുറിയാണ്. 76 പന്തിലാണ് താരം സെഞ്ചുറി നേടിയത്. രോഹിത്തിന് തുണയായി ശുഭ്മാന്‍ ഗില്‍ അര്‍ദ്ധസെഞ്ചുറിയും (60) നേടി. ഇംഗ്ലണ്ട് മുന്നോട്ട് വച്ച കൂറ്റന്‍ ലക്ഷ്യം(305) പിന്തുടര്‍ന്ന ഇന്ത്യ മികച്ച നിലയിലാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടിയിട്ടുണ്ട്.കോഹ് ലി അഞ്ച് റണ്‍സെടുത്തും പുറത്തായി.