ഈസ്റ്റേണ്‍ കേപ്: ടി-20 ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളറെന്ന ചരിത്ര നേട്ടം ഇനി അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന് സ്വന്തം. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ഡ്വെയ്ന്‍ ബ്രാവോയുടെ റെക്കോര്‍ഡാണ് റാഷിദ് ഖാന് സ്വന്തം പേരിലാക്കിയത്. എസ്എ20 പോരാട്ടത്തില്‍ പാള്‍ റോയല്‍സിനെതിരായ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് കേപ്ടൗണ്‍ ടീമിനായി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയതോടെയാണ് റാഷിദ് ചരിത്ര നേട്ടത്തില്‍ സ്വന്തം പേര് ഒന്നാം സ്ഥാനത്ത് എഴുതി ചേര്‍ത്തത്.താരത്തിന് 633 വിക്കറ്റുകളാണുള്ളത്.
461 ടി-20 മത്സരങ്ങളില്‍ നിന്നു 633 വിക്കറ്റുകള്‍ റാഷിദ് വീഴ്ത്തി. 582 മത്സരങ്ങളില്‍ നിന്നു 631 വിക്കറ്റുകളാണ് ബ്രാവോയ്ക്കുണ്ടായിരുന്നത്. 17 റണ്‍സ് വഴങ്ങി 6 വിക്കറ്റുകള്‍ വീഴ്ത്തിയതാണ് റാഷിദിന്റെ ടി20 കരിയറിലെ മികച്ച പ്രകടനം. 5 വിക്കറ്റ് നേട്ടം 5 തവണയും താരത്തിനുണ്ട്. ആവറേജ് 18.08, ഇക്കോണമി 6.49. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, ബിഗ് ബാഷ് ലീഗ്, പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ്, മേജര്‍ ലീഗ് ക്രിക്കറ്റ്, എസ്എ20 അടക്കം ലോകത്തെ വിവിധ ലീഗുകളില്‍ വ്യത്യസ്ത ടീമുകളുടെ നിര്‍ണായക താരമാണ് റാഷിദ്.