Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, January 30
    Breaking:
    • സൗദിയിൽ ഫാമിലി വിസിറ്റ് വിസ ഇഖാമയാക്കി മാറ്റാം; പ്രവാസികൾക്ക് ആശ്വാസമായി ‘മുഖീം’ പ്ലാറ്റ്‌ഫോമിൽ പുതിയ സേവനം
    • ആയിരം പുതിയ ഡ്രോണുകളുമായി ഇറാൻ സേനയെ ശക്തിപ്പെടുത്തുന്നു
    • സംസ്ഥാന ബജറ്റ് ജനങ്ങളെ കബളിപ്പിക്കുന്ന പൊള്ളയായ പ്രഖ്യാപനം; പിണറായി സർക്കാരിന്റേത് ചെപ്പടി വിദ്യയെന്ന് ഒ.ഐ.സി.സി
    • വിശപ്പില്ലാത്ത ലോകത്തിനായി ‘മലബാർ അടുക്കള’; ‘ഒരു നേരത്തെ ആഹാരം’ പദ്ധതി ജനുവരി 30, 31 തീയതികളിൽ
    • നന്മ ഹ്യൂമാനിറ്റി ഐക്കൺ പുരസ്കാരം റഹ്‌മത്ത് അഷ്‌റഫിന്; ബിസിനസ്സ് ഐക്കണായി മുനീർ കണ്ണങ്കര
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Cricket

    രഞ്ജി ട്രോഫി; രണ്ടാംദിനം കേരളത്തിന് മേല്‍ക്കൈ; വിദര്‍ഭയ്ക്ക് എട്ടുവിക്കറ്റ് നഷ്ടം

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക27/02/2025 Cricket Sports 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    നാഗ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ രണ്ടാംദിനം കേരളത്തിന്റെ ഉജ്ജ്വല മുന്നേറ്റം. ഇന്നലെ നാലു വിക്കറ്റുകള്‍ നേടിയ കേരളം വ്യാഴാഴ്ച ആദ്യ സെഷനില്‍ത്തന്നെ വിദര്‍ഭയുടെ നാലുവിക്കറ്റുകള്‍ക്കൂടി പിഴുതു. 111 ഓവര്‍ പിന്നിടുമ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 333 റണ്‍സെന്ന നിലയിലാണ് വിദര്‍ഭ. എന്‍. ബാസില്‍ രണ്ടും ഏദന്‍ ആപ്പിള്‍ ടോം, ജലജ് സക്‌സേന എന്നിവര്‍ ഓരോന്നും വിക്കറ്റുകള്‍ നേടിയതാണ് രണ്ടാംദിനം കേരളത്തിന് കരുത്തായത്. ബാസിത്, നിധീഷ്, ഏദന്‍ എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ നേടിയപ്പോള്‍ സക്‌സേനയ്ക്ക് ഒരുവിക്കറ്റുണ്ട്.

    ഡാനിഷ് മാലേവര്‍ എന്ന ഇരുപത്തൊന്നുകാരന്റെ ചെറുത്തുനില്‍പ്പിന് അറുതിയാക്കി ബാസിലാണ് വ്യാഴാഴ്ച ആദ്യ കൊയ്ത്ത് തുടങ്ങിയത്. സ്വന്തം സ്‌കോര്‍ നൂറ്റന്‍പതും കടന്ന് മുന്നേറുകയായിരുന്ന മാലേവര്‍, എന്‍.പി. ബാസിലിന്റെ പന്തില്‍ പുറത്താവുകയായിരുന്നു. 285 പന്ത് നേരിട്ട വിദര്‍ഭ താരം മൂന്ന് സിക്സും 15 ബൗണ്ടറിയും സഹിതം 153 റണ്‍സ് നേടി. 100-ാം ഓവറില്‍ യഷ് താക്കൂറിനെയും ബാസില്‍തന്നെ പുറത്താക്കി. ഇതോടെ കഴിഞ്ഞദിവസം അവസാനിക്കുമ്പോള്‍ ക്രീസില്‍ നിലയുറപ്പിച്ച രണ്ടുപേരെയും ഒഴിവാക്കാന്‍ കേരളത്തിനായി. തൊട്ടടുത്ത ഓവറില്‍ യഷ് റാത്തോഡിനെ ഏദന്‍ ആപ്പിളും മടക്കിയതോടെ വിദര്‍ഭയുടെ നില പരുങ്ങലിലായി. 290-ല്‍നിന്ന് 300-ലേക്കുള്ള ഓട്ടത്തില്‍ ഏഴ് റണ്‍സെടുക്കുന്നതിനിടെ മൂന്നുവിക്കറ്റ് ടീമിന്റെ വീര്യം ചോര്‍ത്തി. 111-ാം ഓവറില്‍ അക്ഷയ് കര്‍നേവറിനെ രോഹന്‍ കുന്നുമ്മലിന്റെ കൈകളിലേക്ക് നല്‍കി സക്സേന മത്സരത്തിലെ ആദ്യ വിക്കറ്റ് നേടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നാലു വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സെന്ന നിലയില്‍ വിദര്‍ഭയുടെ ആദ്യദിന ബാറ്റിങ് അവസാനിച്ചിരുന്നു. രണ്ടാംദിനം 36 റണ്‍സ്‌കൂടി ചേര്‍ക്കുന്നതിനിടെയാണ് അഞ്ചാംവിക്കറ്റ് നഷ്ടമായത്. തുടര്‍ന്ന് ഏഴ് റണ്‍സ് ചേര്‍ക്കുന്നതിനിടെ മറ്റുരണ്ടുപേര്‍ക്കൂടി പുറത്തായി. ആദ്യദിനം 24 റണ്‍സിനിടെ നാലുവിക്കറ്റ് നേടി കേരളം മത്സരത്തില്‍ വലിയ ബ്രേക്ക്ത്രൂ നേടിയെങ്കിലും, വിദര്‍ഭയുടെ നാലാംവിക്കറ്റ് കൂട്ടുകെട്ട് കേരളത്തെ കുഴക്കി. ഇരുപത്തൊന്നുകാരന്‍ ഡാനിഷ് മാലേവറും കരുണ്‍ നായരും ചേര്‍ന്ന് 215 റണ്‍സ് പാര്‍ട്ട്ണര്‍ഷിപ്പ് ഉയര്‍ത്തി. അഞ്ചുമണിക്കൂറോളം ക്രീസില്‍ ചെലവഴിച്ച് 414 പന്തുകള്‍ നേരിട്ട ഈ സഖ്യത്തെ പൊളിച്ചത് രോഹന്‍ കുന്നുമ്മലാണ്.

    ഓഫ് സ്റ്റമ്പിന് പുറത്തുപോയ ഏദന്‍ ആപ്പിള്‍ ടോമിന്റെ ബോള്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ കൈയില്‍നിന്ന് വഴുതിപ്പോയി. അപ്പോഴേക്കും ബൈ റണ്ണിനായി കരുണ്‍ ക്രീസ് വിട്ടിരുന്നു. എന്നാല്‍ മറുപുറത്ത് മാലേവര്‍ ഓടാന്‍ തയ്യാറായില്ല. തിരികെയെത്തുന്നതിനിടെ രോഹന്‍ കുന്നുമ്മലിന്റെ ത്രോ കുറ്റി തെറിപ്പിച്ചു. ദീര്‍ഘസമയത്തിനുശേഷം കേരളത്തിന് ലഭിച്ച നേരിയ ഒരാശ്വാസമായിരുന്നു ഇത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ranji trophy
    Latest News
    സൗദിയിൽ ഫാമിലി വിസിറ്റ് വിസ ഇഖാമയാക്കി മാറ്റാം; പ്രവാസികൾക്ക് ആശ്വാസമായി ‘മുഖീം’ പ്ലാറ്റ്‌ഫോമിൽ പുതിയ സേവനം
    29/01/2026
    ആയിരം പുതിയ ഡ്രോണുകളുമായി ഇറാൻ സേനയെ ശക്തിപ്പെടുത്തുന്നു
    29/01/2026
    സംസ്ഥാന ബജറ്റ് ജനങ്ങളെ കബളിപ്പിക്കുന്ന പൊള്ളയായ പ്രഖ്യാപനം; പിണറായി സർക്കാരിന്റേത് ചെപ്പടി വിദ്യയെന്ന് ഒ.ഐ.സി.സി
    29/01/2026
    വിശപ്പില്ലാത്ത ലോകത്തിനായി ‘മലബാർ അടുക്കള’; ‘ഒരു നേരത്തെ ആഹാരം’ പദ്ധതി ജനുവരി 30, 31 തീയതികളിൽ
    29/01/2026
    നന്മ ഹ്യൂമാനിറ്റി ഐക്കൺ പുരസ്കാരം റഹ്‌മത്ത് അഷ്‌റഫിന്; ബിസിനസ്സ് ഐക്കണായി മുനീർ കണ്ണങ്കര
    29/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version