ദോഹ – ഖത്തർ ചെസ്സ് അസോസിയേഷൻ (QCA) നടത്തുന്ന രണ്ടാം ഖത്തർ ക്ലാസിക് ചെസ്സ് കപ്പ് സെപ്റ്റംബർ ഏഴിന് ആരംഭിക്കും. സെപ്റ്റംബർ 13 വരെ നടക്കുന്ന മത്സരങ്ങൾ ഖത്തർ ട്രെയിനിങ് സെൻട്രൽ വെച്ചായിരിക്കും നടക്കുക.
ഖത്തർ താരങ്ങൾക്ക് മാത്രം പങ്കെടുക്കാൻ സാധിക്കുന്ന ഈ ടൂർണമെന്റിൽ പുരുഷന്മാരും സ്ത്രീകളും വ്യത്യസ്ത വിഭാഗങ്ങളിൽ ആയിട്ടായിരിക്കും മത്സരിക്കുക.
പുരുഷ വിഭാഗത്തിൽ ഹുസൈൻ അസീസ് മുഖ്യ , ഖാലിദ് അൽ-ജുമാഅത്, ഇർഫാൻ മുഹമ്മദ്, ഇബ്രാഹിം അൽ-ജനാഹി, ഫഹദ് അൽ-മൻസൂരി, അബ്ദുൽ അസീസ് അൽ-മഹാസ്നെ, തുർക്കി അൽ-കുവാരി, മുഹമ്മദ് അൽ-ഖസ്സാബി, ഹമദ് അൽ-കുവാരി, സൈഫ് അഹ്മദ് എന്നിവരെല്ലാം പങ്കെടുക്കും.
സ്ത്രീകളുടെ വിഭാഗത്തിൽ റൗദ വാലിയൻ അൽ-ഖസ്സാബി, അസ്മ അൽ ഹമ്മാദി അടക്കമുള്ള പ്രധാന താരങ്ങൾ മത്സരത്തിൽ ഉണ്ടാകും.
എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായെന്ന് ഖത്തർ ചെസ്സ് അസോസിയേഷൻ പ്രസിഡന്റ് മുഹമ്മദ് അൽ-മുദഹ്ക അറിയിച്ചു.
“രാജ്യത്ത് ചെസ് പ്രോത്സാഹിപ്പിക്കാനും ഭാവിയിൽ ഖത്തറിനെ പ്രതിനിധീകരിക്കുന്ന മികച്ച പ്രതിഭകളെ കണ്ടെത്താനുമാണ് ഈ ടൂർണമെന്റ് നടത്തുന്നതെന്ന് ,” അദ്ദേഹം കൂട്ടി ചേർത്തു.