ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ലെസ്റ്റര്‍ സിറ്റിക്കെതിരേ 3-1ന്റെ ജയമാണ് ലിവര്‍പൂള്‍ സ്വന്തമാക്കിയത്. ഗാക്ക്‌പോ,ജോണ്‍സ്, മുഹമ്മദ് സലാഹ് എന്നിവരാണ് ചെമ്പടയ്ക്കായി സ്‌കോര്‍ ചെയ്തത്. ജയത്തോടെ ലിവര്‍പൂളിന് 42 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ചെല്‍സിയേക്കാള്‍ ഏഴ് പോയിന്റിന്റെ ലീഡാണ് ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിനുള്ളത്.
മറ്റൊരു മല്‍സരത്തില്‍ ഫുള്‍ഹാമിനോട് ചെല്‍സി 2-1ന്റെ തോല്‍വി ഏറ്റുവാങ്ങി. വോള്‍വ്‌സ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി. മാഞ്ചസ്റ്റര്‍ 14ാം സ്ഥാനത്താണുള്ളത്. മറ്റ് മല്‍സരങ്ങളില്‍ ആസ്റ്റണ്‍ വില്ലയെ ന്യൂകാസില്‍ യുനൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി. ടോട്ടന്‍ഹാമിനെ നോട്ടിങ്ഹാം എതിരില്ലാത്ത ഒരു ഗോളിനും വീഴ്ത്തി. മാഞ്ചസ്റ്റര്‍ സിറ്റി-എവര്‍ട്ടണ്‍ മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു.