പാരിസ്: ഒളിംപിക്‌സ് ടേബിള്‍ ടെന്നിസില്‍ മിക്‌സഡ് ഡബിള്‍സില്‍ ശരത് കമാല്‍-മനിക ബത്ര സഖ്യം പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. വനിതകളുടെ അമ്പെയ്ത്ത് ടീം ഇനത്തില്‍ ഇന്ത്യന്‍ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്സിനോടാണ് പരാജയപ്പെട്ടത്. ടെന്നിസില്‍ ഇന്ത്യയുടെ സുമിത് നാഗല്‍ ആദ്യ റൗണ്ടില്‍ പുറത്തായി. കോറിന്റീന്‍ മൗട്ട്ലെറ്റിനോട് 2-6, 6-2, 5-7 എന്ന സ്‌കോറിനാണ് തോറ്റ് പുറത്തായത്. ബോക്സിങില്‍ ഇന്ത്യന്‍ പ്രതീക്ഷയായ നിഖാത്ത് സെറീന്‍ പ്രീ ക്വാര്‍ട്ടറില്‍ ഇടം നേടി. വനിതകളുടെ 50 കിലോഗ്രാം ബോക്സിങ്ങില്‍ ജര്‍മനിയുടെ മാക്സി ക്ലോട്ട്സറിനെ 5-0ത്തിനാണ് നിഖാത്ത് തോല്‍പ്പിച്ചത്.
ടേബിള്‍ ടെന്നിസ് പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ അചന്ത ശരത് കമാല്‍ പരാജയപ്പെട്ടു. സ്ലോവേനിയയുടെ ഡെന്‍സി കൊസൂളിനോടാണ്് പരാജയപ്പെട്ടത്. വനിതകളുടെ 200 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍ നീന്തല്‍ ഹീറ്റ്സില്‍ ഇന്ത്യയുടെ ദിനിധി ഡിസിന്‍ഗു ഒന്നാമതായി ഫിനിഷ് ചെയ്തു 14 വയസ് മാത്രമാണ് ദിനിധിയുടെ പ്രായം. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അര്‍ജുന്‍ ബബൂട്ട ഫൈനലില്‍ പ്രവേശിച്ചു. 630.1 പോയിന്റോടെ ഏഴാം സ്ഥാനക്കാരനായാണ് ഫൈനലിലെത്തിയത്.