ബ്യൂണസ് ഐറിസ്: എന്റെ കായിക ജീവതത്തിലെ ഏറ്റവും മനോഹരമായ ഒന്ന്്-ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരം മെസിയുടെ വാക്കുകളാണിവ. അര്‍ജന്റീനയുടെ 2022 ഫിഫ ലോകകപ്പ് വിജയത്തിന്റെ രണ്ടാം വാര്‍ഷികത്തിലാണ് ലയണല്‍ മെസി സോഷ്യല്‍ മീഡിയയില്‍ ഈ മനോഹരമായ സന്ദേശം പങ്കിട്ടത്. 2022 ഡിസംബര്‍ 18-ന് ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ വെച്ച് ലാ ആല്‍ബിസെലെസ്റ്റെ മൂന്നാം തവണയും ഹോളി ഗ്രെയ്ല്‍ ഫുട്ബോളില്‍ ജേതാക്കളായിരുന്നു.
2014 ഫിഫ ലോകകപ്പിന്റെ അവസാന കടമ്പയില്‍ ഇടറിവീണ ലാ പുള്‍ഗയ്ക്ക് ഇത് ഒരു പ്രത്യേക നിമിഷമായിരുന്നു-മെസി കുറിച്ചു. ആ മഹത്തായ നിമിഷത്തെ അനുസ്മരിച്ചുകൊണ്ട് ലയണല്‍ മെസി ലോകകപ്പ് ട്രോഫിക്കൊപ്പമുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു, ഡിസംബറിനെ തന്റെ കരിയറിലെ ഏറ്റവും മനോഹരമായ മാസമായി മുദ്രകുത്തി. ‘എനിക്ക് ഡിസംബറും ക്രിസ്മസ് സീസണും ഇഷ്ടമാണ്. രണ്ട് വര്‍ഷം മുമ്പ്, ഇത് വര്‍ഷത്തിലെ അവസാന മാസമായിരിക്കാമായിരുന്നു, പക്ഷേ അത് എന്റെ കായിക ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒന്നായി അവസാനിച്ചു. ഇപ്പോള്‍, എല്ലാ ഡിസംബറിലും ഈ ഓര്‍മ്മ വീണ്ടും വരുന്നു. എല്ലാവര്‍ക്കും രണ്ടാം വാര്‍ഷിക ആശംസകള്‍!’ മെസി കുറിച്ചു. ഖത്തറില്‍ നടന്ന ഫൈനലില്‍ അര്‍ജന്റീന ഫ്രാന്‍സിനെ പരാജയപ്പെടുത്തിയാണ് ലോകകിരീടം നേടിയത്.