മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ചരിത്രത്തില്‍ തങ്ങളുടെ ഏറ്റവും മികച്ച ജയം സ്വന്തമാക്കി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്. ലീഗിലെ രണ്ടാം സ്ഥാനക്കാരായ ജംഷഡ്പൂര്‍ എഫ്സിക്കെതിരേ ഏകപക്ഷീയമായ അഞ്ച് ഗോളിന്റെ ജയമാണ് നോര്‍ത്ത് ഈസ്റ്റ് നേടിയത്. മൊറോക്കന്‍ താരം അലാദീന് അജാരായ്, പാര്‍ഥിബ് ഗൊഗോയ് എന്നിവര്‍ നോര്‍ത്ത് ഈസ്റ്റിനായി ഇരട്ട ഗോളുകള്‍ നേടി. മറ്റൊരു ഗോള്‍ മകാര്‍ട്ടണ്‍ ലൂയിസ് നിക്ക്സണ്‍ ആണ് സ്കോര്‍ ചെയ്തത്. 29ാം മിനിറ്റില്‍ ജംഷഡ്പൂരിന്റെ സ്റ്റീഫന്‍ ഇസേ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതാണ് അവര്‍ക്ക് തിരിച്ചടി ആയത്.
ജയത്തോടെ നോര്‍ത്ത് ഈസ്റ്റ് അഞ്ചാം സ്ഥാനത്തെത്തി.കേരളാ ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്താണ്. ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ഹൈദരാബാദ് എഫ്സി എതിരില്ലാത്ത നാല് ഗോളിന് മുഹമ്മദന്‍ എഫ്സിയെ പരാജയപ്പെടുത്തി.
മുന്‍ ചാംപ്യന്മാരായ ഹൈദരാബാദിന്റെ ഈ സീസണിലെ ആദ്യ ജയമാണ്. അലന് ഡിസൂസാ മിറാന്‍ഡ ഹൈദരാബാദിനായി ഇരട്ട ഗോള്‍ നേടി. സ്റ്റീഫന്‍ സാപിക്ക്, പരാഗ് ഷ്രിവാസ് എന്നിവരും ഹൈദരാബാദിനായി സ്കോര്‍ ചെയ്തു. ജയത്തോടെ ഹൈദരാബാദ് 11ാം സ്ഥാനത്തെത്തി.മുഹമ്മദന്‍സ് എഫ് സിയാണ് 12ാം സ്ഥാനത്ത്.