സാവോപോളോ: ലോകഫുട്‌ബോളിലെ മിന്നും താരമായിരുന്ന നെയ്മര്‍ ജൂനിയറിന്റെ ആദ്യ കോച്ച് ബെത്തീനോ ടാലന്റോസ്(67)അന്തരിച്ചു.വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് സാവോപോളോയിലായിരുന്നു അന്ത്യം. നെയ്മര്‍ എന്ന ഫുട്‌ബോള്‍ പ്രതിഭയെ ലോകത്തിന് നല്‍കിയ വ്യക്തിത്വമാണ് ബെത്തീനോ. നെയ്മറിന്റെ കഴിവുകളെ കണ്ടെത്തി ബെത്തീനോ പരിശീലനം നല്‍കുകയായിരുന്നു. സാന്റോസ് എന്ന മുന്‍നിര ക്ലബ്ബുകളിലേക്ക് നെയ്മറെ എത്തിച്ചതിന് പിന്നില്‍ ബെത്തീനോയുടെ പരിശീലനങ്ങളായിരുന്നു.
ബെത്തീനോയുടെ നിര്യാണത്തില്‍ നെയ്മര്‍ ആഘാത ദുഖരേഖപ്പെടുത്തി. ചെറുപ്പത്തിലെ കോച്ചുമായുള്ള ഫോട്ടോ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ലോകത്തിന്റെ വ്യത്യസ്തങ്ങളായ സ്‌റ്റേഡിയങ്ങളില്‍ കളിക്കാനും നേട്ടങ്ങള്‍ കൊയ്യാനും എന്നെ പ്രാപ്തനാക്കിയത് അങ്ങാണെന്നാണ് നെയ്മര്‍ ബെത്തീനോയെ കുറിച്ച് വ്യക്തമാക്കിയത്. താങ്കളോട് എന്നും നന്ദിയുള്ളവനായിരിക്കുമെന്ന് നെയ്മര്‍ പറഞ്ഞു.
2009ല്‍ നെയ്മര്‍ സാന്റോസില്‍ എത്തിയ വര്‍ഷമാണ് സാന്റോസ് കോപ്പാ ലിബര്‍ടാടോര്‍സ് ട്രോഫി നേടിയത്. 50 വര്‍ത്തിന് ശേഷമായിരുന്നു ക്ലബ്ബിന്റെ ഈ ചരിത്ര നേട്ടം. തുടര്‍ന്നായിരുന്നു നെയ്മറിന്റെ ബാഴ്‌സയിലേക്കുള്ള പ്രയാണം. പിന്നീടാണ് പിഎസ്ജിയിലെത്തിയതും അവിടെന്ന് അല്‍ ഹിലാലില്‍ എത്തുന്നത്. നിലവില്‍ താരം സൗദി ക്ലബ്ബ് അല്‍ ഹിലാലില്‍ ആണ് കളിക്കുന്നത്. താരം ക്ലബ്ബ് വിട്ടേക്കുമെന്നും തുടര്‍ന്നേക്കുമെന്നും തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പരിക്കിനെ തുടര്‍ന്ന് നെയ്മര്‍ ഒരു വര്‍ഷത്തോളം ടീമിന് പുറത്തായിരുന്നു.