Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, June 22
    Breaking:
    • ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാക്ടറിയിൽ സ്ഫോടനം; ആർക്കും പരിക്കില്ല, വാതക ചോർച്ചയില്ലെന്ന് അധികൃതർ
    • കുവൈത്തിൽ ജയിൽ ചാടിയ മൂന്ന് പ്രതികളുടെ വധശിക്ഷ നടപ്പാക്കി, രണ്ടു പേർ കൊലക്കേസ് പ്രതികൾ, ഒരാൾ മയക്കുമരുന്ന് കടത്ത് കേസ് പ്രതി
    • അറ്റ്ലാന്റയിലെ ചുവപ്പൻ കൊടുങ്കാറ്റിൽ മുങ്ങി സൗദി, സ്പെയിനിന് നാലു ഗോൾ ജയം
    • ഫിഫ ലോകകപ്പ്; കളിക്കളത്തിലും പോരാട്ട വീര്യം കാണിക്കാൻ ഇറാൻ, എതിരാളികൾ ബെൽജിയം
    • ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര പൂർത്തിയായി; ജിദ്ദ കെ.എം.സി.സി വളണ്ടിയർമാർക്ക് ചാരിതാർത്ഥ്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    നെയ്മര്‍ അല്‍ ഹിലാല്‍ വിട്ടു; സാന്റോസിലേക്ക് മടക്കം

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക28/01/2025 Football Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ സൗദി പ്രോ ലീഗ് ക്ലബ് അല്‍ ഹിലാല്‍ വിട്ടു. താരവുമായുള്ള കരാര്‍ അല്‍ ഹിലാല്‍ റദ്ദാക്കി. ക്ലബ്ബും താരവും പരസ്പര സമ്മതത്തോടെ കരാര്‍ റദ്ദാക്കുകയായിരുന്നു. നെയ്മര്‍ തന്റെ പഴയ ക്ലബ്ബായ സാന്റോസിലേക്കാണ് അടുത്തതായി പോകുന്നത്. 2023ലാണ് നെയ്മര്‍ ഫ്രഞ്ച് ക്ലബായ പി എസ് ജിയില്‍ നിന്ന് അല്‍ ഹിലാലിലെത്തിയത്.

    220 മില്യണ്‍ ഡോളറിന് രണ്ട് വര്‍ഷ കരാറിലാണ് താരം അല്‍ ഹിലാലിലെത്തിയത്. എന്നാല്‍ പരിക്കുമൂലം 18 മാസങ്ങള്‍ക്കിടയില്‍ ഏഴ് മത്സരങ്ങളില്‍ മാത്രമാണ് നെയ്മര്‍ അല്‍ ഹിലാലിനായി കളിച്ചത്. ഇതില്‍ ഒരു ഗോളും മൂന്ന് അസിസ്റ്റുകളും ഉള്‍പ്പെടുന്നു. പരിക്കില്‍ നിന്ന് മോചിതനാകാന്‍ സമയമെടുക്കുന്നതിനാലാണ് അല്‍ ഹിലാല്‍ നെയ്മറിനെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2003ല്‍ 11-ാം വയസില്‍ സാന്റോസ് അക്കാദമിയിലാണ് നെയ്മറിന്റെ ഫുട്‌ബോള്‍ ജീവിതത്തിന് തുടക്കമാകുന്നത്. 2009ല്‍ 17-ാം വയസില്‍ സാന്റോസിന്റെ സീനിയര്‍ ടീമിനായി അരങ്ങേറ്റം കുറിച്ചു. 225 മത്സരങ്ങളില്‍ നിന്നായി 136 ഗോളുകളാണ് സാന്റോസിനായി നെയ്മര്‍ നേടിയത്. ഇതോടെ 2011ല്‍ ബ്രസീലിന്റെ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിക്കാനും നെയ്മറിന് കഴിഞ്ഞു.

    2013ലെ കോണ്‍ഫഡറേഷന്‍ കപ്പ്, 2016ലെ റിയോ ഒളിംപിക്‌സിലെ സ്വര്‍ണ മെഡല്‍ നേട്ടം എന്നിവയാണ് ബ്രസീലിനൊപ്പം നെയ്മറിന്റെ നേട്ടങ്ങള്‍. 124 മത്സരങ്ങളില്‍ നിന്നായി 77 ഗോളുകളും താരം നേടി. ദേശീയ ടീമിലെയും സാന്റോസിനുമൊപ്പവുമുള്ള തകര്‍പ്പന്‍ പ്രകടനം 2013ലെ നെയ്മറെ സ്പാനിഷ് ക്ലബ് ബാഴ്‌സലോണയിലെത്തിച്ചു.

    ലയണല്‍ മെസ്സി, ലൂയിസ് സുവാരസ് എന്നിവര്‍ക്കൊപ്പം നെയ്മറിന്റെയും പേര് ഉയര്‍ന്നുവന്നു. 186 മത്സരങ്ങളില്‍ നിന്നായി 105 ഗോളുകളാണ് നെയ്മര്‍ ബാഴ്‌സയില്‍ നേടിയത്. 2015ലെ ചാംപ്യന്‍സ് ലീഗ് ഉള്‍പ്പടെയുള്ള കിരീടനേട്ടങ്ങളും ബാഴ്‌സയില്‍ സ്വന്തമാക്കാന്‍ നെയ്മറിന് കഴിഞ്ഞു. 2017ല്‍ ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ നെയ്മറിനെ 222 മില്യണ്‍ യൂറോയ്ക്ക് ഫ്രഞ്ച് ക്ലബ് പി എസ് ജി സ്വന്തമാക്കി. 173 മത്സരങ്ങള്‍ ഫ്രഞ്ച് ക്ലബിനായി നെയ്മര്‍ കളിച്ചിട്ടുണ്ട്. 2020 മുതല്‍ വിടാതെ പിന്തുടരുന്ന പരിക്കാണ് ഇതിഹാസ സമാനമായ നെയ്മറിന്റെ കരിയറിന് തിരിച്ചടിയാകുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Al Hilal Neymar
    Latest News
    ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാക്ടറിയിൽ സ്ഫോടനം; ആർക്കും പരിക്കില്ല, വാതക ചോർച്ചയില്ലെന്ന് അധികൃതർ
    22/06/2026
    കുവൈത്തിൽ ജയിൽ ചാടിയ മൂന്ന് പ്രതികളുടെ വധശിക്ഷ നടപ്പാക്കി, രണ്ടു പേർ കൊലക്കേസ് പ്രതികൾ, ഒരാൾ മയക്കുമരുന്ന് കടത്ത് കേസ് പ്രതി
    22/06/2026
    അറ്റ്ലാന്റയിലെ ചുവപ്പൻ കൊടുങ്കാറ്റിൽ മുങ്ങി സൗദി, സ്പെയിനിന് നാലു ഗോൾ ജയം
    21/06/2026
    ഫിഫ ലോകകപ്പ്; കളിക്കളത്തിലും പോരാട്ട വീര്യം കാണിക്കാൻ ഇറാൻ, എതിരാളികൾ ബെൽജിയം
    21/06/2026
    ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര പൂർത്തിയായി; ജിദ്ദ കെ.എം.സി.സി വളണ്ടിയർമാർക്ക് ചാരിതാർത്ഥ്യം
    21/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.