എമിറേറ്റ്‌സ്: ന്യൂകാസില്‍ യുനൈറ്റഡ് ഗോള്‍കീപ്പര്‍ മാര്‍ട്ടിന്‍ ദുബ്രാവക്കാ സൗദി പ്രോ ലീഗ് ക്ലബ്ബ് അല്‍ ശബാബിന് വേണ്ടി കളിക്കും. ജനുവരി ട്രാന്‍സ്ഫറില്‍ ആണ് താരം സൗദിയിലെത്തുന്നത്.താരവുമായുള്ള അല്‍ ശബാബിന്റെ കരാര്‍ ഉടന്‍ പ്രാബല്യത്തില്‍ എത്തും.സ്ലൊവേനിയന്‍ ഗോള്‍ കീപ്പറായ മാര്‍ട്ടിന്‍ ന്യൂകാസിലന്റെ രണ്ടാം ഗോള്‍കീപ്പര്‍ ആയിരുന്നു. സ്ഥിരം ഗോള്‍ കീപ്പര്‍ നിക്ക് പോപ്പിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഡിസംബര്‍ മുതല്‍ മാര്‍ട്ടിന്‍ ആയിരുന്നു ന്യൂകാസിലിന്റെ ഗോള്‍ കീപ്പര്‍.കഴിഞ്ഞ ദിവസം കരാബാവോ കപ്പിന്റെ സെമി ഫൈനലില്‍ ആഴ്‌സണലിനെതിരേ രണ്ട് ഗോളിന്റെ ജയവുമായാണ് താരം ക്ലബ്ബ് വിട്ടത്. ടീമംഗങ്ങള്‍ മാര്‍ട്ടിന് യാത്രയയപ്പ് നല്‍കി. കണ്ണീരോടെയാണ് താരം എമിറേറ്റസ് സ്‌റ്റേഡിയം വിട്ടത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group