കൊച്ചി: ദേശീയ വനിത ട്വന്റി-20 ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഓള്‍റൗണ്ടര്‍ ടി ഷാനിയാണ് ടീമിനെ നയിക്കുക. വനിതാ ലോകകപ്പ് ടീമിലുള്ള സജന സജീവന്, അരുന്ധതി റെഡ്ഡി എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തി. അതേ സമയം മലയാളി താരങ്ങളായ ആശ ശോഭനയും മിന്നുമണിയും റെയില്‍വേ ടീമിന് വേണ്ടിയാണ് ഇത്തവണ കളിക്കുന്നത്. ഈ മാസം 17 മുതല്‍ 28 വരെ ലഖ്നൗവിലാണ് കേരളത്തിന്റെ ആദ്യ റൗണ്ട് മത്സരങ്ങള്‍.ടീമിലെ മറ്റ് താരങ്ങള്‍: എം പി വൈഷ്ണ, ഐവി ദൃശ്യ, എ അക്ഷയ, സി എം സി നജില, കീര്‍ത്തി കെ ജയിംസ്, വി എസ് മൃദുല, ദര്‍ശന മോഹന്‍, വിനയ സുരേന്ദ്രന്, അനന്യ കെ പ്രദീപ്, നിത്യ ലൂര്‍ദ്, വി ജെ ജോഷിത, ഇസബല്‍ മേരി ജോസഫ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group