റിയാദ്: ലോകകപ്പ് യോഗ്യത മല്‍സരത്തില്‍ സൗദി അറേബ്യയ്ക്ക് സമനില. ബഹ്‌റൈനോട് ഗോള്‍രഹിത സമനിലയാണ് സൗദി വഴങ്ങിയത്. ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളിലെ സൗദിയുടെ മോശം ഫോം തുടരുകയാണ്. ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ട് മല്‍സരത്തിലാണ് സൗദിക്ക് സമനില. മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ സാലി അല്‍ദോസരി പെനാല്‍റ്റി പാഴാക്കിയത് സൗദിക്ക് കനത്ത തിരിച്ചടിയാവുകയായിരുന്നു.
ഗ്രൂപ്പ് സിയില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ഓസ്‌ട്രേലിയ ജപ്പാനോട് സമനില വഴങ്ങി. ഗ്രൂപ്പില്‍ ജപ്പാന്‍ ഒന്നാം സ്ഥാനത്തും ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തും സൗദി മൂന്നാം സ്ഥാനത്തുമാണ്. ഓസ്‌ട്രേലിയക്കും സൗദിക്കും അഞ്ച് പോയിന്റ് വീതമാണുള്ളത്. ജപ്പാന് 10 പോയിന്റുണ്ട്. ബഹ്‌റൈന്‍ നാലാം സ്ഥാനത്താണ്.
കഴിഞ്ഞ ദിവസം നടന്ന മറ്റ് മല്‍സരങ്ങളില്‍ കിര്‍ഗിസ്ഥാന്‍ ഉത്തരകൊറിയയെ പരാജയപ്പെടുത്തി.ഉസ്‌ബെക്കിസ്ഥാന്‍ യുഎഇയെ എതിരില്ലാത്ത ഒരു ഗോളിനും പരാജയപ്പെടുത്തി. ഖത്തറിനെ ഇറാന്‍ 4-1നും വീഴ്ത്തി. ഇറാഖിനെ ദക്ഷിണകൊറിയ 4-1ന് തോല്‍പ്പിച്ചു. ഒമാനെ ജോര്‍ദ്ദാന്‍ എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെടുത്തി. കുവൈത്ത്-ഫലസ്തീന്‍ മല്‍സരം 2-2 സമനിലയില്‍ കലാശിച്ചു.