കാബൂള്‍: 2025 ചാംപ്യന്‍സ് ട്രോഫിയ്ക്ക് ശേഷം ഏകദിനത്തില്‍ നിന്ന് വിരമിക്കാനൊരുങ്ങി അഫ്ഗാന്‍ ഓള്‍ റൗണ്ടര്‍ മുഹമ്മദ് നബി. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിന് ശേഷം വിരമിക്കാനുള്ള ചിന്തകള്‍ തുടങ്ങിയിരുന്നുവെന്ന്് നബി പറഞ്ഞു.
തന്റെ അവസാന ലോകകപ്പാണ് കഴിഞ്ഞ വര്‍ഷം കളിച്ചത്. ചാംപ്യന്‍സ് ട്രോഫിക്ക് ഞങ്ങള്‍ യോഗ്യത നേടി. ഇനി ലക്ഷ്യം ചാംപ്യന്‍സ് ട്രോഫിയില്‍ മികവ് പ്രകടിപ്പിക്കുക എന്നതാണ്. കരിയറിലെ അവസാന ഏകദിന ടൂര്‍ണ്ണമെന്റായിരിക്കും അത്-39കാരനായ നബി പറഞ്ഞു. ബംഗ്ലാദേശിനെതിരായ പരമ്പര 2-1ന് നേടിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂര്‍ണ്ണമെന്റിലെ മാന്‍ ഓഫ് ദി സീരിസ് നബിയാണ്.
2009 മുതല്‍ അഫ്ഗാനായി 167 ഏകദിനങ്ങള്‍ കളിച്ച താരം 3,600 റണ്‍സും രണ്ട് സെഞ്ചുറികളും 17 അര്‍ദ്ധസെഞ്ചുറികളും നേടിയിട്ടുണ്ട്. 172 വിക്കറ്റ് നേടിയ നബി നാല് തവണ നാല് വിക്കറ്റ് നേട്ടവും ഒരു തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്.