ലണ്ടന്‍: ഈ വര്‍ഷത്തെ ഫിഫ്‌പ്രോ ലോക ഇലവനില്‍ ഇടം പിടിക്കാതെ ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹ്. നിലവില്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലും ചാംപ്യന്‍സ് ലീഗിലും സലാഹ് മിന്നും ഫോമിലാണ്. 13 ഗോളും 11 അസിസ്റ്റുകളുമാണ് താരത്തിന്റെ 20 മല്‍സരങ്ങളില്‍ നിന്നുള്ള സമ്പാദ്യം. എന്നാല്‍ ഓഗ്‌സ്റ്റ് 2023 മുതല്‍ ജൂലായ് 2024 വരെയുള്ള താരങ്ങളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ഫിഫ്‌പ്രോ ഇലവനിലേക്ക് താരങ്ങളെ പരിഗണിക്കുക.
ഇന്റര്‍മയാമിയുടെ ലോക സൂപ്പര്‍ താരം ലയണല്‍ മെസ്സിയുംം അല്‍നസര്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഫിഫ്‌പ്രോ ഇലവനില്‍ സ്ഥാനം പിടിച്ചിണ്ടുണ്ട്. അന്തിമ ഇലവനെ അടുത്ത തിങ്കളാഴ്ചയാണ് പ്രഖ്യാപിക്കുക. 2005 മുതല്‍ ഫിഫ്‌പ്രോ ലോക ഇലവനെ പ്രഖ്യാപിക്കാന്‍ തുടങ്ങിയത്.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാലന്റ്, ബയേണ്‍ മ്യുണിക്ക് താരം ഹാരി കെയ്ന്‍, റയല്‍ മാഡ്രിഡ് താരങ്ങളായ കിലിയന്‍ എംബാപ്പെ, വിനീഷ്യസ് ജൂനിയര്‍, ചെല്‍സിയുടെ കോള്‍ പാല്‍മര്‍, ബാഴ്‌സയുടെ ലാമിന്‍ യമാല്‍, ലിവര്‍പൂളിന്റെ വിര്‍ജില്‍ വാന്‍ ഡെക്ക്, വില്യം സാലിബ എന്നിവരും ഇലവനായുള്ള സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്.
കൂടാതെ ഡാനി കാര്‍വജല്‍, റൂബന്‍ ഡയസ്സ്, ജൂഡ് ബെല്ലിങ്ഹാം, കെവിന്‍ ഡി ബ്രൂണി, ലൂക്കാ മൊഡ്രിച്ച്, ഫെഡ്രിക്കോ വാല്‍വര്‍ഡേ എന്നിവരും സ്‌ക്വാഡില്‍ അണിനിരന്നിട്ടുണ്ട്. പുരസ്‌കാര പ്രഖ്യാപന ചടങ്ങിലാണ് ഫിഫയുടെ മികച്ച ഫുട്‌ബോള്‍ താരങ്ങളുടെയും പേരുകള്‍ പുറത്ത് വിടുക.