ലണ്ടന്‍: ചരിത്രത്തിലെ ഏറ്റവും വലിയ ഹെവിവെയ്റ്റുകളില്‍ ഒരാളായ ഇതിഹാസ താരം മൈക്ക് ടൈസന്‍ 20 വര്‍ഷത്തിന് ശേഷം ബോക്‌സിങ് റിങിലെത്തിയപ്പോള്‍ തോല്‍വി വഴങ്ങി. ലോകം കാത്തിരുന്ന പോരാട്ടത്തില്‍ 58 കാരനായ മൈക്ക് ടൈസനെ വീഴ്ത്തിയത് മുന്‍ യൂട്യൂബ് സെന്‍സേഷനും ബോക്‌സറും ആയ ജേക്ക് പോളാണ്. 27 കാരനായ ജേക്ക് പോളിന് ടൈസണ്‍ കാര്യമായ വെല്ലുവിളി ഉയര്‍ത്തിയില്ല. ടെക്‌സാസിലെ ആര്‍ലിംഗ്ടണിലുള്ള ഐക്കണിക് എടി ആന്‍ഡ് ടി സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. 80,000 മുകളില്‍ ആരാധകര്‍ക്ക് മുമ്പില്‍ നടന്ന പോരാട്ടം ആവേശം കൊള്ളിക്കുന്നതായിരുന്നില്ലെന്ന് ആരാധകര്‍ ചൂണ്ടികാട്ടുന്നു. നെറ്റ്ഫ്‌ളിക്‌സാണ് മല്‍സരത്തിന്റെ സംഘാടകര്‍. ആരാധകര്‍ ഒഴികിയെത്തിയതോടെ അമേരിക്കയിലടക്കം നിരവധി സ്ഥലങ്ങളില്‍ സൈറ്റ് ക്രാഷ് ആയിരുന്നു.
20 വര്‍ഷത്തിന് ശേഷം റിങില്‍ ഇറങ്ങിയ ടൈസന് ആദ്യ 2 റൗണ്ടുകളില്‍ ചെറിയ മുന്‍തൂക്കം ലഭിച്ചു. പിന്നീട് ടൈസന്‍ തളരുന്നതാണ് കാണാന്‍ കഴിഞ്ഞത്. 8 റൗണ്ട് പോരാട്ടത്തിന് ശേഷം ജേക്ക് പോളിനെ വിജയിയായി പ്രഖ്യാപിക്കുക ആയിരുന്നു. മത്സര ശേഷം ടൈസനോടുള്ള തന്റെ ബഹുമാനം കാണിക്കാന്‍ ജേക്ക് പോള്‍ മറന്നില്ല. റെക്കോര്‍ഡ് തുകയാണ് ഇരു ബോക്‌സര്‍മാര്‍ക്കും ഈ മത്സരത്തില്‍ നിന്നു ലഭിക്കുക. ഏകദേശം 160 കോടിയാണ് പ്രതിഫലമെന്നും റിപ്പോര്‍ട്ട് ഉണ്ട്.
ചരിത്രത്തിലെ ഏറ്റവും വലിയ ഹെവിവെയ്റ്റുകളില്‍ ഒരാളായി പരക്കെ കണക്കാക്കപ്പെടുന്ന ടൈസണ്‍, കായികരംഗത്തെ ഏറ്റവും വിവാദപരമായ വ്യക്തികളില്‍ ഒരാളായി കണക്കാക്കപ്പെടുന്നു. തന്റെ ബോക്സിംഗ് പ്രൈമില്‍, ‘ഗ്രഹത്തിലെ ഏറ്റവും മോശം മനുഷ്യന്‍’ എന്ന പേര് അദ്ദേഹത്തിന് ലഭിച്ചിരുന്നു. 1987 മുതല്‍ 1990 വരെ തര്‍ക്കമില്ലാത്ത ലോക ഹെവിവെയ്റ്റ് ചാമ്പ്യനായിരുന്നു, ഇപ്പോഴും ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ഹെവിവെയ്റ്റ് ചാമ്പ്യനെന്ന ഖ്യാതി ടൈസണിന്റെ പേരിനായിരുന്നു. 20-ാം വയസ്സില്‍ കിരീടം നേടി.