ഓള്‍ഡ്ട്രാഫോഡ്: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മിന്നും താരമായിരുന്ന മാര്‍ക്കസ് റാഷ്‌ഫോഡ് ആസ്റ്റണ്‍ വില്ലയ്‌ക്കൊപ്പം കളിക്കും. ജനുവരി ട്രാന്‍സ്ഫറില്‍ താരം ലോണില്‍ വില്ലയിലേക്ക് ചേക്കേറുകയാണ്. ഇരുക്ലബ്ബുകളും താരത്തിന്റെ കൈമാറ്റം അംഗീകരിച്ചു. ഈ സീസണ്‍ കഴിയുന്നത് വരെ റാഷ്‌ഫോഡ് വില്ലയ്‌ക്കൊപ്പം തുടരും. യുനൈറ്റഡ് നിരയിലെ ഏറ്റവും വിലയേറിയ താരമാണ് റാഷ്‌ഫോഡ്.
യുനൈറ്റഡിനായി 426 മല്‍സരങ്ങളില്‍ നിന്ന് 138 ഗോളുകള്‍ താരം നേടിയിട്ടുണ്ട്. യുനൈറ്റഡ് അക്കാദമിയില്‍ നിന്ന 2016ല്‍ ആണ് താരം ക്ലബ്ബിന്റെ സീനിയര്‍ ടീമിലേക്ക് എത്തുന്നത്. ഡിസംബര്‍ മധ്യത്തിന് ശേഷം താരം ക്ലബ്ബിനായി കളിച്ചിരുന്നില്ല. ഇംഗ്ലണ്ട് ദേശീയ ടീമിനായി 17 ഗോളുകള്‍ താരം നേടിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group