ലണ്ടന്‍: യൂറോപ്പാ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ജയം. ചെക്ക് റിപ്പബ്ലിക്ക് ക്ലബ്ബ് വിക്ടോറിയാ പ്ലസനെതിരേ 2-1ന്റെ ജയമാണ് യുനൈറ്റഡ് നേടിയത്. റസ്മുണ്ട് ഹോയിലുണ്‍ യുനൈറ്റഡിനായി ഇരട്ട ഗോളുകള്‍ നേടി. ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമാണ് യുനൈറ്റഡിന്റെ തിരിച്ച് വരവ്. വിക്ടോറിയാ താരം വൈദ്രാ 48ാം മിനിറ്റില്‍ ലീഡെടുത്തു. പിന്നീട് പകരക്കാരനായി വന്നാണ് ഹോയിലുണ്ടിന്റെ ഇരട്ട ഗോള്‍ നേട്ടം.
ഇന്നലെ നടന്ന മറ്റ് മല്‍സരങ്ങളില്‍ റോമ സ്‌പോര്‍ട്ടിങ് ബ്രാഗയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി. ലാസിയോ അയാകസിനെ 3-1ന് വീഴ്ത്തി.റേയ്‌ഞ്ചേഴ്‌സ് ടോട്ടന്‍ഹാം മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു. ഡൈനാമോ കെയ്വവിനെ റയല്‍ സോസിഡാഡ് എതിരില്ലാത്ത മൂന്ന് ഗോളിന് മറികടന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group