ആന്‍ഫീല്‍ഡ: ആന്‍ഫീല്‍ഡിലെ ചെമ്പടയും ഓള്‍ഡ് ട്രാഫോഡിലെ ചെകുത്താന്‍മാരും ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ ഏറ്റുമുട്ടിയപ്പോള്‍ മല്‍സരം സമനിലയില്‍ കലാശിച്ചു. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളിനെ 2-2നാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പിടിച്ചുകെട്ടിയത്. രണ്ടാം പകുതിയിലാണ് ഇരുടീമിന്റെയും ഗോളുകള്‍ പിറന്നത്.
ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ആദ്യ പകുതി ഗോളുകള്‍ ഒന്നും പിറന്നില്ല. കോഡി ഗാക്ക്‌പോ (59), മുഹമ്മദ് സലാഹ് (70) എന്നിവരാണ് ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്തത്. ലിസാന്‍ഡോ മാര്‍ട്ടിന്‍സ്(52), ഡയലോ (80) എന്നിവരാണ് യുനൈറ്റഡിനായി വലകുലിക്കിയത്. യുനൈറ്റഡായിരുന്നു മല്‍സരത്തില്‍ ആദ്യം ലീഡെടുത്തത്.സമനിലയോടെ യുനൈറ്റഡ് 13ാം സ്ഥാനത്തെത്തി.ആഴ്‌സണലിനേക്കാള്‍ ആറ് പോയിന്റിന്റെ ലീഡോടെയാണ് ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.