പാരീസ്- ലീഗ് വണ്ണിലെ പുതുമുഖക്കാരായ പാരീസിനെ തകർത്തെറിഞ്ഞു ഒളിംപിക് ഡി മാർസെ സീസണിലെ ആദ്യം ജയം സ്വന്തമാക്കി. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് പാരീസിനെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ മാർസെ പരാജയപ്പെടുത്തിയത്. 18 മിനുറ്റിൽ പെനാൽറ്റിയിലൂടെ മേസൺ ഗ്രീൻവുഡ് മാർസെക്ക് ആദ്യം ലീഡ് നൽകി. 24 മിനുറ്റിൽ പിയറി-എമെറിക് ഔബമെയാങിലൂടെ ലീഡ് വർദ്ധിപ്പിച്ചു. നാലു മിനിറ്റുകൾക്ക് ശേഷം സന്ദർശകർക്ക് വേണ്ടി ഇലൻ കെബ്ബാൽ ഗോൾ നേടിയതോടെ മത്സരം കടുത്തു.
രണ്ടാം പകുതി ആരംഭിച്ചു കുറച്ചു നിമിഷങ്ങൾക്കുള്ളിൽ തന്നെ മോസസ് സിമോണിലൂടെ പാരീസ് മത്സരത്തിൽ ഒപ്പമെത്തിയെങ്കിലും 73 മിനുറ്റിൽ ഔബമെയാങ് ആതിഥേയരെ വീണ്ടും മുന്നിലെത്തിച്ചു. ഡാനിഷ് താരമായ പിയറി-എമൈൽ ഹോജ്ബ്ജെർഗ് 81 മിനുറ്റിൽ ഗോൾ നേടിയതോടെ പുതുമുഖക്കാരുടെ പ്രതീക്ഷകൾ അണഞ്ഞു. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ റോബിനിയോ വാസും കൂടി ഗോൾ നേടിയതോടെ മാർസെ ആദ്യ വിജയം ഗംഭീരമാക്കി. ഇതിനിടയിൽ ഗ്രീൻ ഫുഡ് ഒരു പെനാൽറ്റിയും നഷ്ടപ്പെടുത്തിയിരുന്നു.
മറ്റൊരു മത്സരത്തിൽ നൈസ് ഓക്സെറെയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി. ജെറമി ബോഗ (3 മിനുറ്റ്), ഇഗോബോർ മോഫി (76,) എന്നിവർ ഗോളുകൾ നേടിയപ്പോൾ മറ്റൊരു ഗോൾ ഓക്സെറെ ഡിഫൻഡറായ ക്ലെമന്റ് അക്പ (24) നേടിയ സെൽഫായിരുന്നു. സന്ദർശകർക്ക് വേണ്ടി ലസ്സീൻ സിനയോക്കോയാണ് (21) ആശ്വാസ ഗോൾ നേടിയത്.
സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ലിയോൺ മെറ്റ്സിനെ മൂന്ന് ഗോളുകൾക്ക് തകർത്തു. ലിയോണിന് വേണ്ടി മാലിക് ഫോഫാന (25), കോറെൻ്റിൻ ടോളിസോ (30), ആദം കരാബെക്ക് (83) എന്നിവരാണ് ഗോളുകൾ നേടിയത്.
ഇന്നത്തെ മത്സരങ്ങൾ
ലോറിയൻ്റ് – റെന്നസ്
( ഇന്ത്യ 6:30 PM) ( സൗദി 4:00 PM)
സ്ട്രാസ്ബർഗ് – നാന്റെസ്
( ഇന്ത്യ 8:45 PM) ( സൗദി 6:15 PM)
ടൂലൂസ് – ബ്രെസ്റ്റ്
( ഇന്ത്യ 8:45 PM) ( സൗദി 6:15 PM)
ലെ ഹാവ്രെ – ലെൻസ്
( ഇന്ത്യ 8:45 PM) ( സൗദി 6:15 PM)
ലില്ലെ – മൊണാക്കോ
( ഇന്ത്യ 12:15 AM) ( സൗദി 9:45 PM)