പാരീസ്- ലീഗ് വൺ 2025-26 സീസണിലെ ആദ്യ മത്സരത്തിൽ റെന്നെസിന് ജയത്തോടെ തുടക്കം. സ്വന്തം തട്ടകത്തിൽ നടന്ന ഒളിംപിക് ഡി മാർസെക്ക് എതിരെ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു റെന്നെസിന്റെ വിജയം. പത്തു പേരായി ചുരുങ്ങിയ മത്സരത്തിൽ ഇഞ്ചുറി സമയത്ത് ലുഡോവിക് ബ്ലാസാണ് വിജയ ഗോൾ നേടിയത്. മത്സരത്തിന്റെ 31 മിനിറ്റിൽ റെന്നെസ് ഡിഫൻഡർ അബ്ദുൽഹമീദ് എയ്ത് ബൗദ്‌ലാൽ ചുവപ്പു കാർഡ് കിട്ടി മടങ്ങിയെങ്കിലും മാർസെക്ക് മുതലെടുക്കാനായില്ല. റെന്നെസ് പ്രതിരോധനിരയുടെയും ഗോൾ കീപ്പറുടെയും മികച്ച പ്രകടനമാണ് മാർസെയുടെ വിജയം തടഞ്ഞത്.
ഇന്നത്തെ മത്സരങ്ങൾ
ആർസി ലെൻസ് – ലിയോൺ
( ഇന്ത്യ- 8:30 PM ) ( സൗദി – 6:00 PM)
മൊണാക്കോ – ലെ ഹാവ്രെ
( ഇന്ത്യ- 10:30 PM ) ( സൗദി – 8:00 PM)
ഒജിസി നൈസ് – ടൂലൂസ്
( ഇന്ത്യ- 12:35 AM ) ( സൗദി – 10:05 PM)
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group