മാഡ്രിഡ് – ലാ ലീഗയിൽ വിജയ തുടർച്ച ലക്ഷ്യമിട്ട് ഇന്ന് റയൽ മാഡ്രിഡ് കളത്തിൽ ഇറങ്ങും. ഇന്ത്യൻ സമയം രാത്രി ഒരു മണിക്കാണ് ( സൗദി 10:30PM) മത്സരം. മയ്യോർക്കക്ക് എതിരെ അവരുടെ തട്ടകത്തിൽ ബൂട്ട് കെട്ടുന്ന വെള്ളക്കാർക്ക് സൂപ്പർ താരം എംബപ്പെയിലാണ് പ്രതീക്ഷകൾ.
അതേസമയം കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ജയമറിയാത്ത അത്‌ലറ്റികോ മാഡ്രിഡും ഇന്ന് ഇറങ്ങും. മികച്ച താരങ്ങളെ ടീമിൽ എത്തിച്ചിട്ടും മികച്ച റിസൾട്ട് ഉണ്ടാക്കാൻ സിമിയോണിക്കും സംഘത്തിനും കഴിഞ്ഞിട്ടില്ല. ഡിപോർട്ടീവോ അലാവസിന് എതിരെയാണ് ഇവരുടെ മത്സരം.
ഇന്നലെ നടന്ന പോരാട്ടങ്ങളിൽ ഈ സീസണിൽ ലാ ലീഗയിലേക്ക് എത്തിയ എൽഷെ മറ്റൊരു പുതുമുഖക്കാരായ ലെവന്റെയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്തു. റാഫ മിർ (46), റോഡ്രിഗോ മെൻഡോസ (51) എന്നിവരാണ് ഗോളുകൾ സ്വന്തമാക്കിയത്.
മറ്റൊരു മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് വലൻസിയ ഗെറ്റാഫെയെ തകർത്തു. മൗക്തർ ഡിയാഖാബി (30), അർനൗട്ട് ഡൻജുമ (54), ഹ്യൂഗോ ഡ്യൂറോ (90+7) എന്നിവരാണ് വലൻസിയക്ക് ഈ സീസണിലെ ആദ്യം വിജയം നേടിക്കൊടുത്തത്.
ഇന്നത്തെ മത്സരങ്ങൾ
ഡിപോർട്ടീവോ അലാവസ് – അത്‌ലറ്റിക്കോ മാഡ്രിഡ്
(ഇന്ത്യ – 8:30 PM) ( സൗദി – 6:00 PM)
റയൽ ഒവിഡോ – റയൽ സോസിഡാഡ്
(ഇന്ത്യ – 10:30 PM) ( സൗദി – 8:00 PM)
ജിറോണ – സെവിയ്യ
(ഇന്ത്യ – 11:00 PM) ( സൗദി – 8:30 PM)
റയൽ മാഡ്രിഡ് – മയ്യോർക്ക
(ഇന്ത്യ – 1:00 AM) ( സൗദി – 10:30 PM)