Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, June 5
    Breaking:
    • വീണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ, ജർമ്മനിയെ തോൽപ്പിച്ച് പോർച്ചുഗൽ ഫൈനലിൽ
    • അറഫാ ഖുതുബ 35 ലോകഭാഷകളിലേക്ക് മൊഴിമാറ്റാന്‍ നേതൃത്വം നല്‍കുന്നവരില്‍ ഏക മലയാളി; മലപ്പുറം സ്വദേശി സജീല്‍
    • ഇന്ത്യയിലേക്ക് നിർത്തിവെച്ചിരുന്ന ലേബർ വിസ സൗദി അനുവദിച്ചു തുടങ്ങി, വിസിറ്റ് വിസ സ്റ്റാംപിംഗും ഉടൻ
    • ഇസ്രായിലിന് ബ്രിട്ടന്റെ മുന്നറിയിപ്പ്, ഗാസയിൽ അതിക്രമം തുടർന്നാൽ ഉപരോധം ഏര്‍പ്പെടുത്തും
    • ഗാസയില്‍ ഇസ്രായേല്‍ ആക്രമണം: 24 മണിക്കൂറിനിടെ 97 മരണം, 440 പേര്‍ക്ക് പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Sports

    ജൂലിയന്‍ ആല്‍ഫ്രഡ് ഒളിംപിക്‌സിലെ വേഗ റാണി; പിന്തള്ളിയത് ഷാകെറി റിച്ചാഡ്‌സനെ

    സ്പോർടസ് ലേഖികBy സ്പോർടസ് ലേഖിക04/08/2024 Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ജൂലിയൻ ആൽഫ്രഡ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    പാരിസ്: ഒളിംപിക്‌സില്‍ വനിതകളുടെ വേഗ റാണിയായി ജൂലിയന്‍ ആല്‍ഫ്രഡ്. കരീബിയന്‍ ദ്വീപ് രാജ്യമായ സെന്റ് ലൂസിയന്‍ താരമാണ് ജൂലിയന്‍. പാരിസ് ഒളിംപിക്‌സ് വനിതാ 100 മീറ്റര്‍ ഫൈനലിലാണ് ജൂലിയന്റെ സ്വര്‍ണ മെഡല്‍ നേട്ടം. യുഎസിന്റെയും ജമൈക്കയുടെയും കുത്തക തകര്‍ത്ത് സെന്റ് ലൂസിയയുടെ വരവ്. 10.72 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ആല്‍ഫ്രഡ് രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയത് നിലവിലെ ലോക ചാംപ്യന്‍ യുഎസിന്റെ ഷാകെറി റിച്ചഡ്‌സനെ (10.87 സെക്കന്‍ഡ്)യാണ്. മറ്റൊരു യുഎസ് താരം മെലിസ ജെഫേഴ്‌സനാണ് വെങ്കലം (10.92 സെക്കന്‍ഡ്). സെന്റ് ലൂസിയയുടെ ആദ്യ ഒളിംപിക്‌സ് മെഡല്‍ നേട്ടമാണ്.

    ഷാകെറിയുടെയും ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസറും തമ്മിലുള്ള സൂപ്പര്‍ പോരാട്ടം പ്രതീക്ഷിച്ചാണ് ആരാധകര്‍ 100 മീറ്റര്‍ ഫൈനലിന് എത്തിയത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചാണ് ഇരുപത്തിമൂന്നുകാരി ജൂലിയന്‍ ആല്‍ഫ്രഡിന്റെ കുതിച്ചോട്ടം. 2 തവണ ഒളിംപിക്‌സ് ചാംപ്യനായ ഷെല്ലി ആന്‍ ഫ്രേസര്‍ സെമിഫൈനല്‍ മത്സരത്തിനു മുന്‍പേ പിന്‍മാറിയതോടെ എല്ലാവരുടെയും കണ്ണുകള്‍ ഷാകെറിയിലേക്കു മാത്രമായിയിരുന്നു. എന്നാല്‍ ആദ്യ സെമിഫൈനലില്‍ ഷാകെറിയെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി ജൂലിയന്‍ ഒന്നാമതെത്തി. ഇത് ജൂലിയന്റെ വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ സാമ്പിള്‍ ആയിരുന്നു. 10.84 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ആല്‍ഫ്രഡ് സെമിയിലെ ഏറ്റവും മികച്ച സമയത്തോടെയാണ് ഫൈനലിലേക്കു മുന്നറിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കരിയറിലെ ഏറ്റവും മികച്ച സമയം കുറിച്ചാണ് ജൂലിയന്‍ ആദ്യ ഒളിംപിക്‌സ് സ്വര്‍ണം കഴുത്തിലണിഞ്ഞത്.3 യുഎസ് താരങ്ങളും ഒരു ജമൈക്കന്‍ താരവും അണിനിരന്ന ഫൈനലില്‍ തുടക്കം മുതല്‍ വ്യക്തമായ ലീഡെടുത്തു കുതിച്ചാണ് ജൂലിയന്‍ ആല്‍ഫ്രഡ് സ്വര്‍ണവര തൊട്ടത്. സ്റ്റാര്‍ട്ടിങ്ങില്‍ പാളിച്ച നേരിട്ട ഷാകെറി തുടര്‍ന്ന് അതിവേഗം ഓടിക്കയറിയെങ്കിലും ജൂലിയനൊപ്പമെത്താനായില്ല.

    അവസാന ഒളിംപിക്‌സിനെത്തിയ ജമൈക്കന്‍ സൂപ്പര്‍താരം ഷെല്ലി ആന്‍ ഫ്രേസറുടെ അപ്രതീക്ഷിത പിന്‍മാറ്റത്തെച്ചൊല്ലിയുള്ള നാടകീയതകളോടെയാണ് മത്സരം തുടങ്ങിയത്. മികച്ച രണ്ടാമത്തെ സമയത്തോടെ ഹീറ്റ്‌സില്‍ നിന്നു മുന്നേറിയ ഷെല്ലി സെമിയില്‍ മത്സരിച്ചിരുന്നില്ല. മത്സരത്തിന് മുന്‍പ് വാംഅപ്പിനായി സ്വകാര്യ വാഹനത്തില്‍ ഗ്രൗണ്ടിലേക്ക് എത്തിയ ഷെല്ലിക്ക് സംഘാടകര്‍ സ്റ്റേഡിയത്തില്‍ പ്രവേശനം അനുവദിച്ചില്ലെന്നും ഇതില്‍ പ്രതിഷേധിച്ചാണ് താരത്തിന്റെ പിന്‍മാറ്റമെന്നുമാണ് റിപ്പോര്‍ട്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Julian Alfred Olympic
    Latest News
    വീണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ, ജർമ്മനിയെ തോൽപ്പിച്ച് പോർച്ചുഗൽ ഫൈനലിൽ
    05/06/2025
    അറഫാ ഖുതുബ 35 ലോകഭാഷകളിലേക്ക് മൊഴിമാറ്റാന്‍ നേതൃത്വം നല്‍കുന്നവരില്‍ ഏക മലയാളി; മലപ്പുറം സ്വദേശി സജീല്‍
    04/06/2025
    ഇന്ത്യയിലേക്ക് നിർത്തിവെച്ചിരുന്ന ലേബർ വിസ സൗദി അനുവദിച്ചു തുടങ്ങി, വിസിറ്റ് വിസ സ്റ്റാംപിംഗും ഉടൻ
    04/06/2025
    ഇസ്രായിലിന് ബ്രിട്ടന്റെ മുന്നറിയിപ്പ്, ഗാസയിൽ അതിക്രമം തുടർന്നാൽ ഉപരോധം ഏര്‍പ്പെടുത്തും
    04/06/2025
    ഗാസയില്‍ ഇസ്രായേല്‍ ആക്രമണം: 24 മണിക്കൂറിനിടെ 97 മരണം, 440 പേര്‍ക്ക് പരിക്ക്
    04/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version