Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 7
    Breaking:
    • കോഴിക്കോടൻസ് റിയാദിൽ ബലി പെരുന്നാൾ ആഘോഷിച്ചു
    • നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തിനായി റിയാദ് ഒ.ഐ.സി.സി
    • ചായ കുടിക്കാൻ നിർത്തിയപ്പോൾ ട്രക്ക് കാറുകളിൽ ഇടിച്ചു; അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് തേജസ്വി യാദവ്
    • അനിയത്തിമാരെ പോലെ കരുതിയവര്‍ ഗര്‍ഭകാലത്ത് വഞ്ചിച്ചു; കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ കേസെടുത്തതില്‍ വിശദീകരണവുമായി ദിയ
    • മഴു ഉപയോഗിച്ച് ഭാര്യയുടെ തലയറുത്ത് സ്‌കൂട്ടറില്‍ യാത്ര; ഭര്‍ത്താവ് പിടിയില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Sports»Football

    ഐഎസ്എല്‍; രണ്ട് ചുവപ്പ് കാര്‍ഡ് വീണിട്ടും പഞ്ചാബ് എഫ്‌സിക്കെതിരേ ജയവുമായി ബ്ലാസ്റ്റേഴ്‌സ്

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക05/01/2025 Football Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡല്‍ഹി: ഐഎസ്എല്ലില്‍ പഞ്ചാബ് എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം. 44ാം മിനിറ്റില്‍ മൊറോക്കന്‍ താരം നോവ സദൂയിയാണു ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്. ഒടുവില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലും തോറ്റ ബ്ലാസ്റ്റേഴ്‌സിന് ഞായറാഴ്ചത്തെ പോരാട്ടത്തില്‍ ജയം അനിവാര്യമായിരുന്നു.രണ്ടാം പകുതിയിലെ നാടകീയമായ ചുവപ്പുകാര്‍ഡുകളും ഡല്‍ഹിയിലെ കൊടും തണുപ്പിനെയും മറികടന്നാണ് മഞ്ഞപ്പടയുടെ ജയം.

    42ാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ നോവ സദൂയിയെ പഞ്ചാബിന്റെ സുരേഷ് മെയ്‌തെയ് ഫൗള്‍ ചെയ്തതിനാണു റഫറി പെനാല്‍റ്റി അനുവദിച്ചത്. കിക്കെടുക്കാനെത്തിയ സദൂയി പിഴവുകളില്ലാതെ പന്ത് വലയിലെത്തിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിനു മുന്നിലെത്തി.രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്‌സിന് വലിയ പരീക്ഷണങ്ങള്‍ നേരിടേണ്ടിവന്നത്. 57ാം മിനിറ്റില്‍ പഞ്ചാബിന്റെ മലയാളി താരം ലിയോണ്‍ അഗസ്റ്റിനെ വീഴ്ത്തിയതിന് ബ്ലാസ്റ്റേഴ്‌സിന്റെ മിലോസ് ഡ്രിന്‍കിച്ച് രണ്ടാം യെല്ലോ കാര്‍ഡ് കണ്ടു പുറത്തായി. 74ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ അയ്ബന്‍ബ ഡോലിങ്ങും ചുവപ്പു കാര്‍ഡ് കണ്ടു. ലിയോണ്‍ അഗസ്റ്റിനെ അപകടകരമായ രീതിയില്‍ ഫൗള്‍ ചെയ്തതിനായിരുന്നു റഫറിയുടെ നടപടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇതോടെ അവസാന 15 മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് ഒന്‍പതു പേരുമായി കളിക്കേണ്ടിവന്നു. ഏഴു മിനിറ്റാണ് മത്സരത്തിന് അധിക സമയമായി റഫറി നല്‍കിയത്. അവസരം മുതലാക്കി സമനില പിടിക്കാന്‍ പഞ്ചാബ് പരമാവധി ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധവും ഗോളി സച്ചിന്‍ സുരേഷും ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നു. ഇതോടെ ബ്ലാസ്റ്റേഴ്‌സിന് സീസണിലെ അഞ്ചാം വിജയം.15 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് 17 പോയിന്റുകളുമായി ഒന്‍പതാം സ്ഥാനത്താണ്. 13 കളികളില്‍നിന്ന് 18 പോയിന്റുമായി പഞ്ചാബ് എട്ടാം സ്ഥാനത്താണ്. 13ന് ഒഡിഷയ്‌ക്കെതിരെ കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    kerala balsters
    Latest News
    കോഴിക്കോടൻസ് റിയാദിൽ ബലി പെരുന്നാൾ ആഘോഷിച്ചു
    07/06/2025
    നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തിനായി റിയാദ് ഒ.ഐ.സി.സി
    07/06/2025
    ചായ കുടിക്കാൻ നിർത്തിയപ്പോൾ ട്രക്ക് കാറുകളിൽ ഇടിച്ചു; അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് തേജസ്വി യാദവ്
    07/06/2025
    അനിയത്തിമാരെ പോലെ കരുതിയവര്‍ ഗര്‍ഭകാലത്ത് വഞ്ചിച്ചു; കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ കേസെടുത്തതില്‍ വിശദീകരണവുമായി ദിയ
    07/06/2025
    മഴു ഉപയോഗിച്ച് ഭാര്യയുടെ തലയറുത്ത് സ്‌കൂട്ടറില്‍ യാത്ര; ഭര്‍ത്താവ് പിടിയില്‍
    07/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version