Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, April 7
    Breaking:
    • എമറാത്തി വ്യവസായി സാലീം അൽ സമാന്റെ വിയോഗത്തിൽ യുഎഇ പ്രസിഡന്റ് അനുശോചനം രേഖപ്പെടുത്തി
    • ‘ഡാഷ് മോനേ രേവന്താ… മറുപടി വരുന്നുണ്ട്’: രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ
    • ജിസാൻ ദർബ്‌ കെഎംസിസി ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
    • അപ്പോളോ റെക്കോർഡ് തകർത്തു; ഭൂമിയിൽനിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച് ആർട്ടെമിസ് 2 ദൗത്യസംഘം
    • ശബ്ദരേഖ തന്റേതല്ല, എ.ഐ ഉപയോഗിച്ച് നിർമ്മിച്ചതാണോയെന്ന് സംശയം; നിയമനടപടി സ്വീകരിക്കുമെന്ന് കെ. കൃഷ്ണൻകുട്ടി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports

    ഐപിഎൽ; ചിന്നസ്വാമിയിൽ ബാംഗ്ലൂർ അഴിഞ്ഞാട്ടം, വീണ്ടും നിരാശപ്പെടുത്തി സഞ്ജു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/04/2026 Sports Cricket Sports latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബാംഗ്ലൂർ– ഐപിഎൽ സീസണിൽ തുടർച്ചയായ മൂന്നാം പരാജയവുമായി ചെന്നൈ സൂപ്പർ കിംഗ്സ്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 43 റൺസിന്റെ തോൽവിയാണ് ചെന്നൈ നേരിട്ടത്. ആദ്യ ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂർ മുൻനിര താരങ്ങളുടെ മികവിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 250 റൺസ് എടുത്തപ്പോൾ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ 19.4 ഓവറിൽ 207 റൺസിന് എല്ലാവരും പുറത്തായി.

    ആദ്യ ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂർ ആദ്യ രണ്ട് ഓറുകളിൽ ബൗണ്ടറികൾ കണ്ടെത്താൻ വിഷമിച്ചെങ്കിലും കൊഹ്‌ലിയിലൂടെയാണ് ആദ്യ ബൗണ്ടറി പിറന്നത്. ഇതിനിടയിൽ ശിവം ദുബെ കോഹ്ലിയുടെ ക്യാച്ച് വിട്ടെങ്കിലും അഞ്ചാം ദുബെ തന്നെ ക്യാച്ച് എടുത്ത് പുറത്താക്കി. 18 പന്തിൽ 28 റൺസാണ് കൊഹ്‌ലി നേടിയത്. തുടർന്ന് മൈതാനത്ത് എത്തിയ ദേവ്ദത്ത് പടിക്കലും ഫിൽ സാൾട്ടും ചെന്നൈ ബൗളിംഗ് നിരയെ വിശ്രമം ഇല്ലാതെ തുടരെ ബൗണ്ടറികൾ കടത്തി. സാൾട്ട് അർദ്ധ സെഞ്ചറിക്ക് നാലു റൺസ് അകലെ ദുബെ മടക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തുടർന്ന് എത്തിയ ക്യാപ്റ്റൻ രജത് പട്ടിദാറും ചെന്നൈയെ വെടികെട്ട് ബാറ്റിങ്ങുമായി പരീക്ഷിച്ചു. ഇതിനിടെ ഫിഫ്റ്റി തികച്ച തൊട്ടടുത്ത പന്തിൽ പടിക്കലും പുറത്തായി. തുടർന്നെത്തിയ ടിം ഡേവിഡിൽ ഇതേ കാഴ്ചയാണ് കാണികൾ കണ്ടത്. തുടർച്ചയായി സിക്സുകളും ഫോറുകളും ആയി ചെന്നൈയെ ബൗളിങ്ങ് നിരയെ തകർത്തു. ഇന്നിങ്സ് അവസാനിക്കുമ്പോൾസ്കോർ 250 ൽ എത്തിയിരുന്നു. ഡേവിഡ് 25 പന്തിൽ മൂന്നും ഫോറും എട്ട് സിക്സും അടക്കം പുറത്താക്കാതെ 70 റൺസ് നേടിയപ്പോൾ മറുഭാഗത്ത് രജത് 19 പന്തിൽ ഒരു ഫോറും ആറ് സിക്സും അടക്കം 48 റൺസാണ് നേടിയത്. ചെന്നൈക്ക് വേണ്ടി അനുഷ്‌ കമ്പോജ്, ദുബെ, ഓവർടൺ എന്നിവരാണ് ഓരോ വിക്കറ്റ് വീതം നേടിയത്.

    251 വിജയലക്ഷ്യവുമായി ചെന്നൈക്ക് ആദ്യം മൂന്ന് ഓവറുകളിൽ തന്നെ മുൻനിര താരങ്ങളെ നഷ്ടപ്പെട്ടു. ഋതുരാജ് ഗെയ്ക്വാദ് ( ഏഴ്), ആയുഷ് മാത്രെ ( ഒന്ന്), സഞ്ജു (ഒമ്പത് ) എന്നിവരെ നഷ്ടപ്പെട്ടു. പിന്നീട് പവർ പ്ലേയിൽ സർഫ്രാസ് ചെന്നൈക്ക് നേരിയ പ്രതീക്ഷ നൽകി. എന്നാൽ അർദ്ധ സെഞ്ചറി തികച്ചതിന് പിന്നാലെ താരത്തെ ക്രുനാൽ പാണ്ഡ്യ പുറത്താക്കി. ഈ ഓവറിൽ തന്നെ ആറ് റൺസ് എടുത്ത കാർത്തിക് ശർമയും പുറത്താക്കിയതോടെ അഞ്ചിന് 84 എന്ന നിലയിലായി. ടീം സ്കോർ 108ൽ നിൽക്കെ ദുബെയെ അഭിനന്ദൻ സിംഗ് പുറത്താക്കി.

    ഏഴാം വിക്കറ്റ് കൂട്ട്കെട്ടിൽ പ്രശാന്ത് – ഓവർടൻ സഖ്യം സ്കോർ ഉയർത്തി.
    പതിനാറാം ഓവറിന്റെ ആദ്യ പന്തിൽ ഭുവനേശ്വർ കുമാർ 29 പന്തിൽ 43 റൺസ് എടുത്ത പ്രശാന്തിനെ പുറത്താക്കി വിജയം ഏകദേശം ഉറപ്പിച്ചു. പിന്നാലെ 37 റൺസ് എടുത്ത ഓവർടണിനെ സുയഷും മടക്കി. സ്കോർ 190 ൽ നിൽക്കെ നൂറിനെ ക്യാച്ച് എടുത്ത് ഭൂവിക്ക് കൊഹ്‌ലി മൂന്നാം വിക്കറ്റ് സമ്മാനിച്ചു. പത്തൊമ്പതാം ഓവറിൽ അനുഷ്‌ ചെന്നൈ സ്കോർ 200 കടത്തി തോൽവി ഭാരം കുറച്ചു. ഇന്നിങ്സ് അവസാനിക്കാൻ രണ്ടു പന്തുകൾ ബാക്കി നിൽക്കെ ഹെന്രിയെയും പുറത്താക്കിയതോടെ ചെന്നൈയുടെ പോരാട്ടം 207ൽ അവസാനിച്ചു.

    ബാംഗ്ലൂരിന് വേണ്ടി ഭുവനേശ്വർ മൂന്നു വിക്കറ്റ് നേടിയപ്പോൾ ജേക്കബ് ഡഫി, അഭിനന്ദൻ സിംഗ്, കൃനാൽ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഒരു വിക്കറ്റ് സുയഷാണ് നേടിയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Chennai Super Kings IPL 2026 RCB VS CSK Royal Challengers Bangalore
    Latest News
    എമറാത്തി വ്യവസായി സാലീം അൽ സമാന്റെ വിയോഗത്തിൽ യുഎഇ പ്രസിഡന്റ് അനുശോചനം രേഖപ്പെടുത്തി
    07/04/2026
    ‘ഡാഷ് മോനേ രേവന്താ… മറുപടി വരുന്നുണ്ട്’: രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ
    07/04/2026
    ജിസാൻ ദർബ്‌ കെഎംസിസി ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
    07/04/2026
    അപ്പോളോ റെക്കോർഡ് തകർത്തു; ഭൂമിയിൽനിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച് ആർട്ടെമിസ് 2 ദൗത്യസംഘം
    07/04/2026
    ശബ്ദരേഖ തന്റേതല്ല, എ.ഐ ഉപയോഗിച്ച് നിർമ്മിച്ചതാണോയെന്ന് സംശയം; നിയമനടപടി സ്വീകരിക്കുമെന്ന് കെ. കൃഷ്ണൻകുട്ടി
    07/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version