ജിദ്ദ: ഐപിഎല്‍ 2025 സീസണിനു മുന്നോടിയായുള്ള മെഗാ താരലേലം സൗദിയിലെ ജിദ്ദയില്‍ അവസാനിച്ചു. ചരിത്രത്തിലെ ഏറ്റവും വിലയേറിയ താര ലേലമാണ് രണ്ട് ദിവസമായി ജിദ്ദയില്‍ നടന്നത്. ഐപിഎല്‍ ചരിത്രത്തിലെ വിലയേറിയ താരമായിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. വാശിയേറിയ ലേലത്തിനൊടുവില്‍ 27 കോടി രൂപക്കാണ് ലഖ്നൗ റിഷഭ് പന്തിനെ ടീമിലെത്തിച്ചത്. രണ്ട് കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ശ്രേയസ് അയ്യറാണ് ഐപിഎല്‍ ചരിത്രത്തിലെ വിലയേറിയ രണ്ടാമത്തെ താരം.
26.75 കോടിക്ക് പഞ്ചാബ് കിംഗ്സാണ് ശ്രേയസിനെ ടീമിലെത്തിച്ചത്. പിന്നാലെ പന്ത് റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. ഇതുതന്നെയായിയിരുന്നു ഇത്തവണ ലേലത്തിലെ പ്രത്യേക. ഋഷഭ് പന്ത് പോയപ്പോള്‍ ഡല്‍ഹി, കെ എല്‍ രാഹുലിനെ ടീമിലെത്തിച്ചു. 14 കോടിക്കാണ് രാഹുല്‍ ടീമിലെത്തിയത്. അര്‍ഷ്ദീപ് സിംഗിനെ പഞ്ചാബ് കിംഗ്സ് ആര്‍ടിഎം വഴി തിരിച്ചെത്തിച്ചു. പഞ്ചാബ് യൂസ്വേന്ദ്ര ചാഹലിന് വേണ്ടിയും 18 കോടി മടിക്കി. മുഹമ്മദ് ഷമി 10 കോടിക്കും സണ്‍റൈസേഴ്സ് ഹൈദരാബാദിലും മുഹമ്മദ് സിറാജ് 12.25 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സിനും കളിക്കും. ജോസ് ബട്ലറെ 15.75നും ഗുജറാത്തും സ്വന്തമാക്കി. മലയാളി താരം വിഷ്ണു വിനോദ് 95 ലക്ഷത്തിന് പഞ്ചാബ് കിംഗ്സിലെത്തി.
രണ്ടാം ദിവസത്തെ വിലയേറിയ താരം ഭുവനേശ്വര്‍ കുമാറാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നാണ് ഭുവനേശ്വറിനെ റോയല്‍ ചാലഞ്ചേഴ്‌സ് റാഞ്ചിയത്. 10.75കോടിയാണ് ഭുവിയുടെ വില.
അടുത്തിടെ സമാപിച്ച ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്ത മാര്‍ക്കോ യാന്‍സനെ 7 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി. രാജസ്ഥാന്റെ ശക്തമായ ശ്രമം മറികടന്ന് ക്രുനാല്‍ പാണ്ഡ്യയെ 5.75 കോടി രൂപയ്ക്കും പഞ്ചാബ് വാങ്ങി. ഐപിഎലില്‍ മികച്ച റെക്കോര്‍ഡുള്ള നിതീഷ് റാണയെ 4.20 കോടി രൂപയ്ക്ക് രാജസ്ഥാന്‍ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലേസിയെ 2 കോടി രൂപയ്ക്ക് ഡല്‍ഹിയും വിന്‍ഡീസ് താരം റോവ്മന്‍ പവലിനെ 1.5 കോടിക്ക് കൊല്‍ക്കത്തയും ടീമിലെത്തിച്ചു. ഫാഫ് ഡുപ്ലേസിയെ ആര്‍സിബി റിലീസ് ചെയ്തിരുന്നു. വാഷിങ്ടന്‍ സുന്ദറിനെ 3.2 കോടിക്ക് ഗുജറാത്തും ജോഷ് ഇന്‍ഗ്ലിസിനെ 2.60 കോടിക്ക് പഞ്ചാബും സ്വന്തമാക്കി.
അജിന്‍ക്യ രഹാനെ, മയാങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ഡാരില്‍ മിച്ചല്‍, ഷായ് ഹോപ്പ്, കെ.എസ്. ഭരത്, അലക്‌സ് ക്യാരി, ഡൊണോവന്‍ ഫെറെയ്ര്‍,ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ അണ്‍സോള്‍ഡ് താരങ്ങളായി. ഐപിഎല്‍ താരലലേത്തില്‍ യുവതാരം പൃഥ്വി ഷായെ ആരും ടീമിലെടുത്തില്ല. 75 ലക്ഷം രൂപയായിരുന്നു പൃഥ്വി ഷായുടെ അടിസ്ഥാന വില. എന്നാല്‍ സമീപകാലത്ത് കായികക്ഷമത പ്രശ്‌നങ്ങളും,അച്ചടക്ക നടപടിയുമെല്ലാം നേരിട്ട ഇന്ത്യന്‍ യുവതാരത്തില്‍ ഒരു ടീമും താല്‍പര്യം പ്രകടിപ്പിച്ചില്ല.
മുന്‍ ഇന്ത്യന്‍ താരം അജിങ്ക്യാ രഹാനെക്കും ഐപിഎല്‍ ലേലത്തില്‍ ആവശ്യക്കാരുണ്ടായില്ല. രണ്ട് സീസണ്‍ മുമ്പ് നടന്ന താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെത്തിയ രഹാനെ ടീമിനായി ആദ്യ സീസണില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്തെങ്കിലും കഴിഞ്ഞ സീസണില്‍ നിറം മങ്ങിയതോടെ രഹാനെയെ ആരും ടീമിലെടുത്തില്ല.
പഞ്ചാബ് കിംഗ്‌സ് താരമായിരുന്ന മായങ്ക് അഗര്‍വാളിനും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമായിരുന്ന ഷാര്‍ദ്ദുല്‍ താക്കൂറിനും വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത്തിനും ലേലത്തില്‍ ആവശ്യക്കാരുണ്ടായില്ല. വിദേശ താരങ്ങളില്‍ ന്യൂസിലന്‍ഡ് താരങ്ങളായ കെയ്ന്‍ വില്യംസണെയും ഗ്രെന്‍ ഫിലിപ്‌സിനെയും ഡാരില്‍ മിച്ചലിനെയും ആരും ടീമിലെടുത്തില്ല.
കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന റൊവ്മാന്‍ പവലിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ടു കോടിക്ക് ടീമിലെത്തിച്ചു. ഇന്ത്യന്‍ താരങ്ങളില്‍ വാഷിംഗ്ടണ്‍ സുന്ദറിനെ 3.2 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. മുന്‍ ലേലത്തില്‍ 18.50 കോടിക്ക് പഞ്ചാബ് സ്വന്തമാക്കിയ ഇംഗ്ലണ്ട് താരം സാം കറനെ 2.40 കോടിക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തിരികെയെത്തിച്ചു. 4.20 കോടിക്ക് കൊല്‍ക്കത്ത താരമായിരുന്ന നിതീഷ് റാണയെ രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിച്ചപ്പോള്‍ ലഖ്‌നൗ താരമായിരുന്ന ക്രുനാല്‍ പാണ്ഡ്യയെ 5.75 കോടിക്ക് ആര്‍സിബി ടീമിലെത്തിച്ചു.